മരണത്തോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരിക്കണം?

നവംബറിലേക്ക് നാം പ്രവേശിക്കുകയാണ്. കത്തോലിക്കാസഭയെ സംബന്ധിച്ച് നവംബര്‍ മരിച്ചുപോയവരെ പ്രത്യേകമായി അനുസ്മരിക്കുന്ന മാസമാണ്. അവര്‍ക്കായി പ്രാര്‍ത്ഥനകള്‍ സവിശേഷമായവിധത്തില്‍ ഉയര്‍ത്തുന്ന ദിവസങ്ങളാണ്.

ഈ അവസരത്തില്‍ മരണത്തെക്കുറിച്ചുള്ള നമ്മുടെ സമീപനം എന്തായിരിക്കണമെന്നും എപ്രകാരമായിരിക്കണമെന്നും മനസ്സിലാക്കുന്നത് നല്ലതാണ്. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍അതേക്കുറിച്ച്പറയുന്നത് ഇപ്രകാരമാണ്.

ക്രിസ്തുവിന്റെ കൃപാവരത്തില്‍മരിക്കുന്നവരുടെ മരണം കര്‍ത്താവിന്റെ മരണത്തിലുള്ള ഭാഗഭാഗിത്വമാണ്. അതിനാല്‍ അവര്‍ക്ക് അവിടുത്തെ ഉത്ഥാനത്തിലും പങ്കുചേരാന്‍സാധിക്കും.( സിസിസി 1006)

ഓരോമനുഷ്യന്റെയും അനിവാര്യമായ വിധിയാണ് മരണം.മരണത്തോടെ വ്യക്തിപരമായ ജീവിതം രൂപാന്തരവിധേയമാകുന്നു. മരണം നിത്യജീവനിലേക്കുള്ള ഉയിര്‍പ്പിന്റെ കവാടമായതിനാല്‍ അതിനെ ബോധപൂര്‍വ്വമാണ് നാം സമീപിക്കേണ്ടത്. അതായത് മരണത്തെ വിശ്വാസത്തോടും ശാന്തതയോടും ഒരുക്കത്തോടും കൂടി സമീപിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.