ദേവാലയങ്ങളിലും തിരുവോസ്തിയിലും മറ്റും രേഖപ്പെടുത്തിയിരിക്കുന്ന IHS എന്ന മൂന്ന് അക്ഷരങ്ങളുടെ അര്‍ത്ഥം അറിയാമോ?

പലപ്പോഴും നാം ദേവാലയങ്ങളിലും തിരുവോസ്തിയിലും മറ്റ് വിശുദ്ധവസ്തുക്കളിലും കണ്ടിട്ടുള്ള മൂന്ന് അക്ഷരങ്ങളാണ് IHS. എന്നാല്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

പലര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഗ്രീക്ക് അക്ഷരമാലയിലെ യേശു എന്ന പേരിന്റെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളാണ് ഇവ. മൂന്നാം നൂറ്റാണ്ടുവരെ ക്രൈസ്തവര്‍ യേശുവിന്റെ പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ ഗ്രീക്കില്‍ ചുരുക്കിമാത്രമാണ് എഴുതിയിരുന്നത്. യേശുസ് ഹോമിനം സാല്‍വത്തോര്‍ എന്നാണ് ഈ അക്ഷരങ്ങള്‍കൊണ്ട് വ്യക്തമാക്കുന്നത്. അതായത് യേശുമനുഷ്യരുടെ രക്ഷകന്‍ എന്നാണ് ഇതിനര്‍ത്ഥം.

ആദ്യനൂറ്റാണ്ടുകളില്‍ സഭയുടെ രഹസ്യചിഹ്നമായിരുന്നു ഇത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.