ഉണ്ണീശോയോടുളള അത്ഭുത നൊവേന ചൊല്ലൂ, ഉദ്ദിഷ്ടകാര്യങ്ങള്‍ വേഗം സാധിച്ചെടുക്കൂ

പ്രാഗിലെ വിശുദ്ധ ഉണ്ണീശോയോടുള്ള നൊവേന ഒമ്പതുമണിക്കൂര്‍ നൊവേന എന്നാണ് അറിയപ്പെടുന്നത്.അത്ഭുതശക്തിയുളള നൊവേന പ്രാര്‍ത്ഥനയായിട്ടാണ് ഇതിനെ കണക്കാക്കിപ്പോരുന്നത്. ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് അനുഗ്രഹങ്ങള്‍ പ്രാപിക്കാം.

ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും അന്വേ്വഷിക്കുവിന്‍ കണ്ടെത്തും മുട്ടുവിന്‍ തുറക്കപ്പെടും എന്ന് അരുളിച്ചെയ്ത കര്‍ത്താവേ അങ്ങേ മാതാവായ മറിയത്തിന്റെ പ്രത്യേകമാധ്യസ്ഥത്താല്‍ ഞാന്‍ ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ഈ കാര്യം( ആവശ്യം പറയുക) സാധിച്ചുതരണമേയെന്ന അങ്ങയോട് ഞാന്‍ യാചിക്കുന്നു

എന്റെ നാമത്തില്‍ എന്റെ പിതാവിനോട് ചോദിക്കുന്നതെന്തും നിങ്ങള്‍ക്ക് ലഭിക്കും എന്ന് അരുളിച്ചെയ്തകര്‍ത്താവേ അങ്ങേ മാതാവായ മറിയത്തിന്റെ മാധ്യസ്ഥയാല്‍ ഞാന്‍ ചോദിക്കുന്ന ഇക്കാര്യം( നിയോഗം ) സാധിച്ചുതരണമേയെന്ന് അങ്ങയോട് ഞാന്‍ യാചിക്കുന്നു.

ആകാശവും ഭൂമിയും കടന്നുപോകും എന്നാല്‍ എന്റെ വാക്ക് ഒരിക്കലും കടന്നുപോവുകയില്ല എന്ന് അരുളിച്ചെയ്ത കര്‍ത്താവേ അങ്ങേ മാതാവായ മറിയത്തിന്റെ മാധ്യസ്ഥതയില്‍ ഞാന്‍ യാചിക്കുന്ന ഏററവും അവശ്യമായിരിക്കുന്ന ഇക്കാര്യം( നിയോഗം) എനിക്ക് സാധിച്ചുതരണമേയെന്ന് ഞാന്‍ ് പ്രാര്‍ത്ഥിക്കുന്നു

കൃതജ്ഞതാസമര്‍പ്പണം

ഉണ്ണീശോയേ അങ്ങെന്നെ സ്‌നേഹിക്കുന്നുവെന്നും അങ്ങെന്നെഉപേക്ഷിക്കുകയില്ലെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ നിരന്തരംഇടപെട്ടുകൊണ്ടിരിക്കുന്ന അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.