കുമ്പസാരം ക്രൈസ്തവ അസ്തിത്വത്തിന്റെ അടിസ്ഥാനം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുമ്പസാരം ക്രൈസ്തവ അസ്തിത്വത്തിന്റെ അടിസ്ഥാനമാണെന്നും അതൊരിക്കലും ഒരു ഭക്താഭ്യാസമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിനു വേണ്ടിയുള്ള 24 മണിക്കൂര്‍ എന്ന പ്രാര്‍ത്ഥനാ അനുതാപ ശുശ്രൂഷാചരണ വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. നവജീവിതയാത്രയില്‍ മുന്നോട്ടുപോകുന്നതിന് നമ്മുടെ അകം വെടിപ്പാക്കുന്ന ദൈവികമായ പാപ്പപ്പൊറുതിയുടെ പാത ആവശ്യമാണ്,. പാപമോചനം മാമ്മോദീസായിലൂടെയുള്ള പുനര്‍ജന്മാവസ്ഥയിലേക്ക് നമ്മെ തിരികെയെത്തിക്കുന്നു. നാം നവീകൃതരും സ്വതന്ത്രരും അകമേ ഭാരരഹിതരും സന്തോഷമുള്ളവരുമായിരിക്കണം. പാപമോചനംലഭ്യമാക്കുന്ന അനുരഞ്ജന കൂദാശ നാം ഉപേക്ഷിക്കരുത്.

പ്രഘോഷിക്കപ്പെടുന്ന പാപപ്പൊറുതിയും സമാധാനവും വിശ്വാസികളുടെ ഹൃദയത്തിന്മേല്‍ പരിശുദ്ധാരൂപിയുടെ തലോടലാണ് എന്ന അവബോധം വൈദികര്‍പുലര്‍ത്തണം. അക്ഷീണം പൊറുക്കുന്ന ദൈവത്തെപോലെ വൈദികര്‍ ക്ഷമിക്കണം. പാപമോചനം അഭ്യര്‍ത്ഥിക്കുന്നവന് അത് നല്്കുകയും സൗഖ്യത്തിന്റെയും സന്തോഷത്തിന്റെയുമായ കൂദാശയെ വിശ്വാസത്തോടുകൂടി സമീപിക്കാന്‍ ഭയപ്പെടുന്നവരെ സഹായിക്കുകയും ചെയ്യണം. പാപ്പ വൈദികരോടായി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.