പരിശ്രമിക്കുമ്പോള്‍ ദൈവം നിന്നെ അനുഗ്രഹിക്കും, പരിശുദ്ധ അമ്മയുടെ ഈ സന്ദേശം കേള്‍ക്കൂ

ഒരു പരാജയത്തിന്റെ പേരില്‍ പരിശ്രമം അവസാനിപ്പിച്ച് നിരാശയോടെ പിന്തിരിയുന്നവരാണ് നമ്മളില്‍ പലരും. ബിസിനസിലുള്ള പരാജയങ്ങള്‍,പരീക്ഷയിലുള്ള പരാജയങ്ങള്‍, ഇങ്ങനെ പലതരത്തില്‍ പിന്തിരിയാനുളള പ്രവണത നമ്മളില്‍ ഭൂരിപക്ഷത്തിനുമുണ്ട്. പക്ഷേ ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെകരുണയുടെ സന്ദേശത്തില്‍ പരിശുദ്ധ അമ്മ പറയുന്നത് പരാജയത്തെ ഭയക്കരുതെന്നുംപരിശ്രമിക്കുമ്പോഴാണ് ദൈവം നിന്നെ അനുഗ്രഹിക്കുന്നതെന്നുമാണ്.

നിന്റെ കഴിവിന്റെ പരമാവധി ചെയ്യുക.ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ ഓട്ടംതുടരുകയും നന്മയുള്ളവളായിരിക്കാന്‍ പരമാവധിപരിശ്രമിക്കുകയും ചെയ്യുക. എന്റെ കുഞ്ഞേ ബാക്കിയെല്ലാം ഞാന്‍ ചെയ്തുകൊള്ളാം.നിരുത്സാഹപ്പെട്ട് കരയാതിരിക്കൂ, എല്ലാം തെറ്റാണെന്ന് സാത്താന്‍ വെറുതെ തോന്നിപ്പിക്കുന്നതാണ്. ഞാന്‍ എന്റെ സഹായഹസ്തവും പ്രത്യേകസ്‌നേഹവും നിനക്ക്‌നല്കുന്നതില്‍ എത്രമാത്രം ശ്രദധാലുവാണെന്നും ഓര്‍ക്കുക. പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക..

എത്രയോ പോസിറ്റീവായ വാക്കുകള്‍ കൂടിയാണ് ഇത്. ഈ വാക്ക് നമ്മുടെ ഉള്ളിലേക്ക് കടന്നുവരട്ടെ..നിരാശയില്‍ നിന്ന് നമുക്കുണരാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം പ്രത്യേകമായി തേടാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.