വിശുദ്ധരോടുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയെ സംശയിക്കുന്നവരാണോ.. ഇതാ വിശുദ്ധ ജെറോമിന്റെ വാക്കുകള്‍ കേള്‍ക്കൂ..

വിശുദ്ധരോടുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയെക്കുറിച്ച് പലര്‍ക്കും പല എതിരഭിപ്രായങ്ങളുമുണ്ട്. യേശു മാത്രമേ മധ്യസ്ഥനായിട്ടുള്ളൂ അതുകൊണ്ട് വിശുദ്ധരോട് മധ്യസ്ഥപ്രാര്‍ത്ഥന നടത്തേണ്ടതില്ലെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. എന്നാല്‍ വിശുദ്ധ ജെറോമിനെപോലെയുള്ള സഭാപിതാക്കന്മാര്‍ മധ്യസ്ഥപ്രാര്‍ത്ഥനയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നുണ്ട്. വിശുദ്ധ ജെറോമിന്റെ വാക്കുകള്‍ ഇപ്രകാരമാണ്:

ശ്ലീഹന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും അവര്‍ ലോകത്തിലായിരുന്നപ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമായിരുന്നുവെങ്കില്‍ സ്വര്‍്ഗ്ഗത്തില്‍ തങ്ങളുടെ കിരീടങ്ങള്‍ നേടിയതിന് ശേഷം എത്രയോ കൂടുതല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. മോശ അറുനൂറായിരം ഭടന്മാര്‍ക്ക് ദൈവത്തില്‍ നിന്നും പാപമോചനം നേടിക്കൊടുത്തു. സ്റ്റീഫന്‍ തന്റെ മര്‍ദ്ദകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അവര്‍ ക്രിസ്തുവിനോടുകൂടി സ്വര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ അവരുടെ പ്രാര്‍ത്ഥനയ്ക്ക് ശക്തി കുറഞ്ഞോ? വിശുദ്ധ പൗലോസിന്റെ പ്രാര്‍ത്ഥന വഴി കപ്പലപകടത്തില്‍പെട്ട 276 ആളുകള്‍ രക്ഷ പ്രാപിച്ചു. മരണശേഷം അദ്ദേഹം ഈ ലോകത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഒരക്ഷരം ശബ്ദിക്കുകയില്ലെന്നോ?

ഈ വാക്കുകള്‍ എന്താണ് നമ്മോട് പറയുന്നത്. വിശുദ്ധരോട് മാധ്യസ്ഥം യാചിക്കാന്‍ മടിക്കേണ്ടതില്ല എന്നുതന്നെയല്ലേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.