വിശ്വാസത്തില്‍ നിന്ന് അകന്നുപോയ മകനെ തിരികെ കൊണ്ടുവന്ന യൗസേപ്പിതാവ്- ഈ അനുഭവസാക്ഷ്യം കേള്‍ക്കൂ

കുടുംബങ്ങളുടെ സംരക്ഷനാണ് വിശുദ്ധയൗസേപ്പിതാവ്. മക്കളുടെ മാനസാന്തരത്തിന് വേണ്ടി വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന നിരവധി മാതാപിതാക്കള്‍ നമ്മുക്കിടയിലുണ്ട്. അത്തരക്കാര്‍ക്ക് വിശുദ്ധനോടുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തി വീണ്ടും അനുഭവവേദ്യമാകാനും വിശുദ്ധനോടുള്ള പ്രാര്‍ത്ഥന തുടരാനും സഹായകരമായ ഒരു അനുഭവസാക്ഷ്യമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവനായിരുന്നു ആ ചെറുപ്പക്കാരന്‍. പക്ഷേ ഉപരിപഠനത്തിനായി വീടുവിട്ടുനി്‌ല്‌ക്കേണ്ടി വന്ന സാഹചര്യത്തോടെ അവന്റെ വിശ്വാസജീവിതത്തിന് മങ്ങലേറ്റു. മാത്രവുമല്ല ക്രമേണ വിശ്വാസജീവിതത്തില്‍ നിന്ന് അകന്നുപോകുകയും അപമാനകരമായ ചില കൂട്ടുകെട്ടുകളില്‍ കുടുങ്ങി ജീവിതം മുഴുവന്‍ പ്രശ്‌നപൂരിതമായിത്തീരുകയും ചെയ്തു.

മകന്റെ മാതാപിതാക്കള്‍ വളരെ വൈകി മാത്രമാണ് ഇക്കാര്യം അറിയുന്നത്. ഉപദേശിച്ചു നേരെ നോക്കാമെന്ന് കരുതിയെങ്കിലും അത് ഫലം ചെയ്തില്ല. മാതാപിതാക്കളുടെ കണ്ണീരും അവനെ തിരികെ കൊണ്ടുവന്നില്ല. ഈ ഒരു സാഹചര്യത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടിയ പ്രചോദനമെന്നോണം അവര്‍ വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനാരംഭിച്ചു.

വിശുദ്ധന്റെ മാധ്യസ്ഥം വഴി അവര്‍ക്ക് തങ്ങളുടെ മകനെ വൈകാതെ മടക്കിക്കിട്ടുകയും വീണ്ടും ആ കുടുംബം സന്തോഷകരമായി ജീവിക്കുകയും ചെയ്തു.

വിശുദ്ധ ജോസഫ് ഒരിക്കലും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് വൈകി മറുപടി തരുന്ന ആളല്ല. ഈശോയുടെ വളര്‍ത്തുപിതാവും ദൈവത്തിന്റെ പ്രിയപ്പെട്ടവനുമായ ജോസഫ് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗത്തിന് അത് നിഷേധിക്കാനാവില്ല എന്ന വിശ്വാസത്തോടെയായിരിക്കണം നാം വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടേണ്ടത്.

ഗോറ്റു ജോസഫ്, ഔര്‍ അണ്‍ഫെയ്‌ലിംങ് പ്രൊട്ടക്ടര്‍ എന്ന ഗ്രന്ഥത്തിലാണ് മേല്‍പ്പറഞ്ഞ സംഭവം വിവരിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.