അസൂയയാണോ പ്രശ്‌നം? ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ടോ?

അസൂയയില്ലാത്ത ആരെങ്കിലുമുണ്ടാവുമോ എത്ര വലിയ ആത്മീയനാണെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ക്കുപോലും അസൂയയുടെ ഇത്തിരി അസ്‌കിതയൊക്കെയുണ്ട്. അയല്‍ക്കാരന്റെ വീട്ടില്‍ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമ്പോള്‍, പഴയ ചങ്ങാതി സാമ്പത്തികമായി മെച്ചപ്പെടുമ്പോള്‍, അയല്‍ക്കാരുടെ മക്കള്‍ ഉന്നത വിജയം നേടുമ്പോള്‍, ബന്ധുക്കള്‍ തങ്ങളെക്കാള്‍ നല്ല ജീവിതനിലവാരത്തില്‍ ജീവിക്കുമ്പോള്‍… അപ്പോഴെല്ലാം അസൂയയുടെ തരിയെങ്കിലുംഉളളില്‍ അനുഭവപ്പെടാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാല്‍ അസൂയാലുക്കള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് അല്ലെങ്കില്‍ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമുണ്ട്.

അത് സ്‌നാപകയോഹന്നാനാണ്. തന്നെവിട്ട് അനേകര്‍ യേശുവിന്റെ അടുക്കലേക്ക് പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്‌നാപകന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല. ( യോഹ 3:27)

മറ്റുളളവര്‍ അഭിവൃദ്ധിപ്പെടുന്നതും ഐ്ശ്വര്യപ്പെടുന്നതും ദൈവം അവര്‍ക്ക് സമൃദ്ധമായി നല്കുന്നതുകൊണ്ടാണ്. ഇങ്ങനെയൊരു ചിന്തയാണ് നമുക്കുണ്ടാവേണ്ടത്. അതിന് പകരം അവര്‍ ര്കഷപ്പെട്ടുപോയല്ലോ എന്ന് വിചാരിച്ച് അസ്വസ്ഥത അനുഭവിക്കുകയോ അസൂയാലുക്കളാവുകയോ ചെയ്യേണ്ടതില്ല. ദൈവം ഒരാളെ അനുഗ്രഹിക്കുന്നതുകാണുമ്പോള്‍ ദൈവത്തിന് നന്ദി പറയുക,ദൈവത്തെ സ്തുതിക്കുക. അയാളുടെ നന്മയില്‍ സന്തോഷിക്കുക. അപ്പോള്‍ ദൈവവും നമ്മെയോര്‍ത്ത് സംപ്രീതനാകും. ദൈവവും നമ്മെ അനുഗ്രഹിക്കും. എന്താ ഇന്നുമുതല്‍ അങ്ങനെയൊരു പരീക്ഷണം നോക്കുന്നോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.