ഈശോയുടെ ആരോഗ്യരഹസ്യം അറിയണോ?

ഈശോ ദൈവപുത്രനായിരുന്നു. എന്നാല്‍ ഈശോ മനുഷ്യനായിട്ടാണ് ഈ ലോകത്തിലൂടെ കടന്നുപോയത്. സുന്ദരനും ആരോഗ്യവാനുമായിരുന്നു ഈശോ. മനുഷ്യന്റേതായ എല്ലാവിധ ആരോഗ്യകാര്യങ്ങളിലും ഈശോ ശ്രദ്ധപതിപ്പിച്ചിരുന്നു.

കഴിക്കുന്ന ഭക്ഷണമാണ് മനുഷ്യന്‍ എന്ന് നമുക്കറിയാം. ഇന്ന് പലരെയും രോഗികളാക്കിമാറ്റിയിരിക്കുന്നതിന് പിന്നിലുള്ളതും അവരുടെ അനാരോഗ്യകരമായ ഭക്ഷണരീതികളാണ്. ശരീരത്തിന്റെ എല്ലാത്തരത്തിലുമുള്ള വിശുദ്ധിയും ബൈബിളില്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. അതില്‍ ആരോഗ്യകാര്യവും പെടും.

ഇനി ഈശോ എന്തൊക്കെയാണ് ഭക്ഷിച്ചിരുന്നതെന്ന് നമുക്ക് നോക്കാം. ഈശോ നിരവധിയായ പഴങ്ങളും പച്ചക്കറികളും കഴിച്ചിരുന്നു. അതില്‍ അത്തിപ്പഴവും പെടുന്നുണ്ട്. അത്തിമരത്തെ ശപിച്ച സംഭവം നമ്മുക്കറിവുള്ളതാണല്ലോ?

മത്സ്യമായിരുന്നു മറ്റൊരു വിഭവം.നമ്മുടെ നാട്ടിലെ മത്തി ആയിരുന്നു ഈശോയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന്. ഒമേഗ 3 അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് അത്.

തേനും മധുരപദാര്‍ത്ഥങ്ങളും ഈശോയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ കുഞ്ഞാടായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈശോ കുഞ്ഞാടുകളുടെ ഇറച്ചി കഴിച്ചിരുന്നു. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യദായകമായ ഭക്ഷണമാണ് ആട്ടിറച്ചി.

ഒലിവ് ഓയിലും ക്രിസ്തു ഉപയോഗിച്ചിരുന്നു. മെഡിറ്ററേറിയന്‍ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട വിഭവമാണ് ഒലിവ് ഓയില്‍.

വൈറ്റമിനുകളും മിനറലുകളും നാരുകളും അടങ്ങിയ ബ്രെഡ് ഈശോയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഈശോയുടെ ഭക്ഷണമേശയില്‍ എല്ലാദിവസവും ബ്രെഡ് ഉണ്ടായിരുന്നു. ബാര്‍ലി ബ്രെഡായിരുന്നു അത്. മറ്റേതൊരു ബ്രഡിനെക്കാളും ആരോഗ്യദായകമാണ് ബാര്‍ലി ബ്രഡ്.

കാനായിലെ കല്യാണവീടും അന്ത്യഅത്താഴ വേളയും ഒക്കെ പറഞ്ഞുതരുന്നതാണ് വീഞ്ഞിന്റെ പ്രാധാന്യം. ഈശോ വീഞ്ഞും ഉപയോഗിച്ചിരുന്നു.

ഇങ്ങനെ ആരോഗ്യപ്രദമായ ഭക്ഷണരീതിയായിരുന്നു ഈശോ സ്വീകരിച്ചുപോന്നിരുന്നത്. അവിടുന്ന് നമ്മോട് പറയുന്നതും അതുതന്നെ. നല്ലഭക്ഷണം കഴിക്കുക. ആരോഗ്യം കാത്തുസൂക്ഷിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.