ജൂണ്‍ തിരുഹൃദയമാസമായി ആചരിക്കുന്നത് എന്തുകൊണ്ട്?

ജൂണ്‍മാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പല ഭവനങ്ങളിലും സന്യാസഭവനങ്ങളിലും തിരുഹൃദയവണക്കമാസവും ആചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ജൂണ്‍ മാസം തന്നെ തിരുഹൃദയത്തോടുള്ള വണക്കത്തിനായി നീക്കിവച്ചിരിക്കുന്നത് എന്നറിായമോ.

ഈശോയില്‍ നിന്ന് വിശുദ്ധ മാര്‍ഗററ്റ് മേരി അലോക്കയ്ക്ക് ലഭിച്ച സ്വകാര്യവെളിപാടുകളെ തുടര്‍ന്നാണ് അത്. തിരുഹൃദയത്തോടുള്ള വണക്കം ആരംഭിക്കണമെന്ന് ഈശോ 1675 ജൂണ്‍ പതിനാറിനാണ് വിശുദധയ്ക്ക് വെളിപാടു നല്കിയത്.

തിരുഹൃദയത്തോടു ഭക്തിപുലര്‍ത്തുന്നവര്‍ക്ക് 12 വാഗ്ദാനങ്ങളും വിശുദ്ധവഴി ഈശോ ലോകത്തിന് നല്കിയിരുന്നു.

നമുക്ക് തിരുഹൃദയത്തോടു ഭക്തിയുള്ളവരാകാം, ഈശോയുടെ തിരുഹൃദയമേ എന്റെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് അനുരൂപമാക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.