കര്‍ത്താവ് മാത്രമാണ് നമ്മുടെ ശക്തിയും പരിചയും, ഈ സങ്കീര്‍ത്തനം ധ്യാനിച്ചു നമുക്ക് പ്രാര്‍ത്ഥിക്കാം

ദൈവം മാത്രമായിരുന്നു നമുക്കെന്നും തുണയും ശക്തിയും കരുത്തും. എന്നിട്ടും ജീവിതത്തിലെ ചില നിമിഷങ്ങളില്‍ നാം അത് വിസ്മരിച്ചുപോയിട്ടുണ്ട്. കര്‍ത്താവേ സഹായിക്കണമേ എന്ന് ഈ നിമിഷം മുതൽ എന്നും മുടങ്ങാതെ നമുക്ക് പ്രാര്‍ത്ഥിക്കാം.

സങ്കീര്‍ത്തനം 28 ാം അ്ധ്യായത്തിന്റെ ശീര്‍ഷകം തന്നെ അതാണ്. കര്‍ത്താവേ ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അഭയശിലയായ അങ്ങ് എനിക്കുനേരെ ചെവിയടയ്ക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്. കര്‍ത്താവില്‍ എന്റെ ഹൃദയം ശരണംവയ്ക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു. എന്റെ ഹൃദയം ആനന്ദിക്കുന്നു എന്നും നമുക്ക് ഏറ്റുപറയാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.