ആദിമുതലേ നാം കേട്ടിരിക്കുന്ന സന്ദേശം ഏതാണെന്നറിയാമോ?

എന്താ, ചോദ്യം കേട്ടപ്പോള്‍ പല സംശയങ്ങളും തോന്നുന്നുണ്ടല്ലേ? ഏതായിരിക്കും നാം ആദിമുതലേ കേട്ടിരിക്കുന്ന സന്ദേശം? ആ സന്ദേശം മറ്റൊന്നുമല്ല. വിശുദ്ധ ഗ്രന്ഥംരേഖപ്പെടുത്തിയ ആ സന്ദേശം ഇതാണ്:

ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്. നാം പരസ്പരം സ്‌നേഹിക്കണം( 1 യോഹ3:11)

സ്‌നേഹമാണ് ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം. നമ്മളോടുളള സ്‌നേഹത്തെപ്രതിയാണ് ക്രി്‌സ്തു മനുഷ്യനായി അവതരിച്ചതും പീഡകള്‍സഹിച്ച് മരിച്ചതും മൂന്നാം നാള്‍ ഉയിര്‍ത്തെണീറ്റതും. സ്‌നേഹത്തിന് വിരുദ്ധമായിട്ടുള്ളതെല്ലാം പാപമാണെന്നാണ് ക്രിസ്തീയ വിശ്വാസം. സഹോദരനോട് കോപിക്കുന്നതും അവനെ ഭോഷനെന്ന് വിളിക്കുന്നതും പാപമാകുന്നത് അതുകൊണ്ടാണ്. സ്‌നേഹം ജീവനും ജീവിതവുമാണെന്നും വിശുദ്ധ ഗ്രന്ഥം പറയുന്നു.

സഹോദരരേ സ്‌നേഹിക്കുന്നതുകൊണ്ട് നമ്മള്‍ മരണത്തില്‍ നിന്നും ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് നാമറിയുന്നു. സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ തന്നെ നിലകൊള്ളുന്നു.( 1 യോഹ 3:14)

അതെ,നമുക്ക് സ്‌നേഹിക്കാം. ചുറ്റിനുമുള്ളവരെ, ഏല്പിച്ചുതന്നിരിക്കുന്നവരെ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.