ഈശോ നടത്തിയ ഏറ്റവും ദീര്‍ഘമായ പ്രാര്‍ത്ഥന ഏതാണെന്നറിയാമോ?

ഈശോ പ്രാര്‍ത്ഥിച്ചതായി ബൈബിളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈശോ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതായും ബൈബിളിലുണ്ട്.എന്നാല്‍ ഈശോ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥന ഏതായിരുന്നു. അങ്ങനെയുംഒരു പ്രാര്‍ത്ഥനയുണ്ട്. യോഹന്നാന്‍ സുവിശേഷകനാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷം 17 ാം അധ്യായം ഒന്നുമുതല്‍ അഞ്ചുവരെയുള്ള തിരുവചനങ്ങളിലാണ് ഈ പ്രാര്‍ത്ഥനയുള്ളത്.

പിതാവേ സമയമായിരിക്കുന്നു, പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങ് മഹത്വപ്പെടുത്തണമേ. എന്തെന്നാല്‍ അവിടുന്ന് അവന് നല്കിയിട്ടുള്ളവര്‌ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന് എല്ലാവരുടെയും മേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍. അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി. ആകയാല്‍ പിതാവേ ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമേ.
( യോഹ 17:1-5)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.