ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് ധ്യാനിക്കാന്‍ എളുപ്പവഴി

ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് ആഴമായി ചിന്തിക്കാനും ധ്യാനിക്കാനും ആഗ്രഹമുളളവര്‍ക്ക് സ്വര്‍ഗ്ഗാരോഹണത്തിന്റെ ഓരോ സംഭവങ്ങളും ഒറ്റയ്‌ക്കൊറ്റയ്‌ക്കെടുക്കുകയും ആ സംഭവങ്ങളിലൂടെ കടന്നുപോകുകയും ചെയ്യാം. ഏതൊക്കെ സംഭവങ്ങളാണ് നാം ഇവിടെ ധ്യാനിക്കേണ്ടതെന്ന് നോക്കാം.

*ഈശോ മാതാവിനും ശിഷ്യര്‍ക്കും പ്രത്യക്ഷപ്പെടുന്നു
* അവിടുന്ന് തന്റെ അവസാനനിര്‍ദ്ദേശം അവര്‍ക്ക് നല്കുന്നു
*ലോകമെങ്ങും സുവിശേഷം അറിയിക്കാനായി അവരെ നിയോഗിക്കുന്നു
*അവിടുന്ന് കരങ്ങളുയര്‍ത്തുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു
*ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു
*മാലാഖമാര്‍ തങ്ങളുടെ രാജാവിനെ സ്വീകരിക്കുന്നു
*പിതാവിന്റെ വലതുഭാഗത്ത് അവിടുന്ന് ഉപവിഷ്ടനാകുന്നു
*സ്വര്‍ഗ്ഗത്തില്‍ നമ്മുടെ അഡ്വക്കേറ്റായി അവിടുന്ന് ഇരിക്കുന്നു
*അവിടുന്ന് നമുക്കു വേണ്ടി സ്ഥലം ഒരുക്കുന്നു
*സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവിടുന്ന് നമ്മെ പഠിപ്പിക്കുകയും സ്വര്‍ഗ്ഗീയമായ കാര്യങ്ങളെക്കുറിച്ചുളള പ്രതീക്ഷകള്‍ നല്കുകയും ചെയ്യുന്നു
.

ഈ രഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപവും ചൊല്ലുക. ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെ ആഴത്തില്‍ മനസ്സിലാക്കാനും ധ്യാനിക്കാനും ഇത് വഴിയൊരുക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.