കുഞ്ഞുങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ ഉറക്കമില്ലേ, ഈ പ്രാര്‍ത്ഥന ചൊല്ലി അവരെ ഉറക്കൂ

കുഞ്ഞുകുട്ടികളുള്ള അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഉറക്കമില്ലായ്മ. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. രാവും പകലും ഭേദമന്യേ ഓടിനടന്ന് ജോലി ചെയ്തിട്ട് രാത്രിയിലെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെവരുന്നവരുടെ മാനസികബുദ്ധിമുട്ട് സമാനമായഅവസ്ഥയിലൂടെകടന്നുപോകുന്നവര്‍ക്കേ മനസ്സിലാവൂ.

പല അമ്മമാരും കഥപറഞ്ഞും പാട്ടുപാടിയുമൊക്കെയാണ് മക്കളെ ഉറക്കുന്നത്. എന്നാല്‍ വിശ്വാസികളായ അമ്മമാര്‍ക്ക് ഇതിന് പകരമായി ചെയ്യാവുന്ന ഒരു കാര്യമാണ് പ്രാര്‍തഥന. പ്രാര്‍ത്ഥന ചൊല്ലിമക്കളെ കിടത്തിയുറക്കുക.

വിശുദ്ധ മിഖായേലിനോടുളള പ്രാര്‍ത്ഥനയാണ് ഇതിലൊന്ന്.നമുക്കറിയാം നാരകീയ ശക്തികളെ തുരത്തിയോടിക്കാന്‍ കഴിവുണ്ട് ഈ പ്രാര്‍ത്ഥനയ്ക്ക്. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന എല്ലാ നെഗറ്റീവ് ഘടകങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഈ പ്രാര്‍ത്ഥനയ്ക്ക്കഴിയും.അതുകൊണ്ട് മക്കളെ ഉറക്കാന്‍ കിടത്തുംമുമ്പ് ഈ പ്രാര്‍ത്ഥന ഉറക്കെ ചൊല്ലുക.

മറ്റൊന്ന് ജപമാലയാണ്. കുഞ്ഞിനെ ഉറക്കാന്‍ കിടത്തുമ്പോള്‍മാതാപിതാക്കള്‍ ഒരുമിച്ചൊരു ജപമാല ചൊല്ലുക. ഈ പ്രാര്‍ത്ഥന കേട്ടുകൊണ്ട്കുഞ്ഞുങ്ങള്‍ സാവധാനം ഉറങ്ങിക്കോളും. ജപമാല ഗാനരൂപത്തില്‍ പ്രാര്‍ത്ഥിക്കുന്നതും ഏറെ നല്ലതാണ്.

ഇന്നുമുതല്‍ ഈ രീതി വിശ്വാസപൂര്‍വ്വം ചെയ്തുതുടങ്ങൂ.. മാറ്റം കാണാം..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.