ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസിന് മുന്നോടിയായി സുകൃതജപങ്ങള്‍ ചൊല്ലുന്ന പതിവ് നമുക്കെല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഈശോയോടുള്ള സ്‌നേഹത്തെ പ്രതി സുകൃതജപങ്ങള്‍ ചൊല്ലുന്നത് ഏറെ അനുഗ്രഹപ്രദമാണ്. ഈശോയോട് സ്‌നേഹത്തിലായിരിക്കാനും ഈശോയുമായുള്ള ബന്ധത്തില്‍ വളരാനും ഏറെ സഹായകരമായ മാര്‍ഗ്ഗമാണ് ഇത്. അതുകൊണ്ട് ഈ സുകൃതജപങ്ങള്‍ നമുക്ക് എല്ലാ ദിവസവും ചൊല്ലാം
ഓ എന്റെ ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു
ഓ എന്റെ ഈശോയേ എന്റെ രക്ഷയായിരിക്കണമേ
ഓ എന്റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ
ഓ എന്റെ ഈശോയേ എന്നോട് കരുണയായിരിക്കണമേ
ഓ എന്റെ ഈശോയേ എന്നെ തിരുരക്തം കൊണ്ട് കഴുകണമേ
ഓ എന്റെ ഈശോയേ സൗഖ്യത്തിന്റെ ആത്മാവിനെ എന്നില്‍ നിറയ്ക്കണമേ..