ക്രിസ്തുവില്‍ ശരണപ്പെടാന്‍ പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാര്‍ത്ഥിക്കാം

ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും ദുഷ്‌ക്കരമായ കാര്യങ്ങളിലൊന്നാണ് ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും ഈശോയില്‍ ശരണപ്പെടുക എന്നത്. ദൈവത്തില്‍ വിശ്വസിക്കുക, ശരണപ്പെടുക എന്നിങ്ങനെ പറയാന്‍ എളുപ്പമായ പല കാര്യങ്ങളുമുണ്ട്.പക്ഷേ നിത്യജീവിതത്തില്‍ അവ നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്.

പക്ഷേ ഇക്കാര്യത്തില്‍ പരിശുദ്ധ അമ്മയ്ക്ക് നമ്മെ സഹായിക്കാന്‍ കഴിയും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ പോലെയുള്ളവര്‍ ഇക്കാര്യം മനസ്സിലാക്കിയവരായിരുന്നു. കരുണയുടെ ഞായര്‍ ആചരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അമ്മേ മാതാവേ അമ്മയുടെ മകനില്‍ ജീവിതത്തിലെ ഏത് അവസ്ഥയിലും ശരണപ്പെടാന്‍ ഞങ്ങളെ സഹായിക്കണമേയെന്നായിരുന്നു ജോണ്‍പോള്‍ പ്രാര്‍ത്ഥിച്ചത്.

ഈശോയേ ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നുവെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ. പരിശുദ്ധ അമ്മേ ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും അമ്മ കൂടെയുണ്ടായിരിക്കണമേ ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.