ഈശോയെ മകനേ എന്ന് വിളിക്കാന്‍ ധൈര്യമില്ലാതിരുന്ന യൗസേപ്പിതാവിന്റെ ധര്‍മ്മസങ്കടങ്ങളെക്കുറിച്ചറിയാമോ?

ഈശോയെ അത്യധികമായി സ്‌നേഹിച്ചിട്ടും മകനേ എന്ന് വിളിക്കാന്‍ ആഗ്രഹിച്ചിട്ടും അങ്ങനെ വിളിക്കാന്‍ കഴിയാതെപോയ യൗസേപ്പിതാവിന്റെ ആ്ത്മസംഘര്‍ഷങ്ങളെയും ഹൃദയനൊമ്പരങ്ങളെയും കുറിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര എന്ന പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
ഈശോയെ മകനേ എന്ന് വിളിക്കാന്‍ ജോസഫിന് ധൈര്യം വന്നില്ല.

പിതാവ് എന്ന നിലയ്ക്ക് അങ്ങനെ വിളിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അങ്ങനെ ഈശോയെ വിളിക്കുന്നത് ന്യായമാണോ എന്ന് മറിയത്തോട് ആരാഞ്ഞു. മറിയം ഈശോയില്‍ നിന്നും മനസ്സിലാക്കിയതനുസരിച്ച് ഇങ്ങനെ വിശദീകരിച്ചുകൊടുത്തു.

ഭൂമിയില്‍ അപ്പാ എന്ന് ഈശോ ജോസഫിനെ വിളിക്കുന്നുണ്ടെങ്കില്‍ ഈശോയേ മകനേ എന്ന് വിളിക്കാനും ദൈവം ജോസഫിന് അധികാരം നല്കിയിട്ടുണ്ട്. ഈശോ ദൈവത്തിന്റെ സ്വന്തം പുത്രനാണെങ്കില്‍ പോലും ജോസഫിനെ പിതാവേ എന്ന് വിളിക്കാനുള്ള അധികാരം കൊടുത്തപ്പോള്‍ ഈശോ ജോസഫിന് മകനായി കീഴ് വഴങ്ങി ജീവിക്കണമെന്നത് അവിടുത്തെ തിരുഹിതവും പദ്ധതിയുമാണെന്ന് സ്പഷ്ടമാണ്.

അതുകൊണ്ട് ജോസഫിന് ഈശോയേ മകനേ എന്ന് സ്വതന്ത്രമായി വിളിക്കാം മകനെപോലെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യാം. അതു ജോസഫിന് മാത്രമായി നല്കപ്പെട്ടിരിക്കുന്ന അവകാശവും അധികാരവുമാണ്. അത് ദൈവഹിതമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.