കര്‍ത്താവാണ് കാവല്ക്കാരന്‍ എന്ന് ബോധ്യമുണ്ടോ?

കാവല്‍ക്കാരന്റെ കടമ എന്താണ്? സൂക്ഷിക്കാന്‍ ഏല്പിച്ചിരിക്കുന്ന വ്യക്തിയെയോ സ്ഥാപനങ്ങളെയോ വസ്തുക്കളെയോ സൂക്ഷിക്കുക. നഷ്ടമാകാതെയും കേടുപാടുകള്‍ സംഭവിക്കാതെയും കാക്കുക. വലിയൊരു ഉത്തരവാദിത്തമാണ് കാവല്‍ക്കാരനുള്ളത്.

സുരക്ഷാജീവനക്കാരാണ് അവര്‍. ബാങ്കുകളും മറ്റും കൊള്ളയടിക്കപ്പെടുമ്പോള്‍ മോഷ്ടാക്കള്‍ ആദ്യം ഇല്ലാതാക്കുന്നതും ആക്രമിക്കുന്നതും കാവല്‍ക്കാരനെയായിരിക്കും. അല്ലെങ്കില്‍ കാവല്‍ക്കാരന്‍തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിരാളികളെ തോല്പിക്കുകയോ അപകടം ഒഴിവാക്കുകയോ ചെയ്യും. നിത്യജീവിതത്തിലെ വെറും സാധാരണക്കാരായ കാവല്‍ക്കാര്‍പോലും ഇപ്രകാരം കടമനിര്‍വഹിക്കുമ്പോള്‍ കര്‍ത്താവായ നമ്മുടെ കാവല്ക്കാരന്‍ എത്രയോ അധികമായിട്ടായിരിക്കും നമ്മെ കാക്കുന്നത്.

അങ്ങനെയൊരു തിരിച്ചറിവുണ്ടാകണമെങ്കില്‍ ആദ്യം ഉണ്ടാവേണ്ടത് കര്‍ത്താവാണ് എന്റെകാവല്‍ക്കാരന്‍ എന്ന വിശ്വാസമാണ്. അവിടുന്ന് എന്നെകാക്കും, അപകടങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും ദുരന്തങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും എന്നെകാത്തുരക്ഷിക്കും എന്ന തിരിച്ചറിവും വിശ്വാസവും നമുക്കുണ്ടാവണം. കര്‍ത്താവാണ് എന്റെ കാവല്‍ക്കാരന്‍ എന്ന് ഉറക്കെ ഏറ്റുപറഞ്ഞുകൊണ്ട് നമുക്ക് സങ്കീര്‍ത്തനം 121 :1-4 വിശ്വാസത്തോടെ ഏറ്റുപറയാം.

പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകളുയര്‍ത്തുന്നു. എനിക്ക് സഹായം എവിടെ നിന്ന് വരും.എനിക്ക് സഹായം കര്‍ത്താവില്‍ നിന്ന് വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. നിന്റെ കാല്‍ വഴുതാന്‍ അവിടന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.