ഉപവാസം ദുഷ്ടതയില്‍ നിന്നുള്ള മനസ്സുമാറ്റമാകുമ്പോള്‍ ദൈവം ശിക്ഷിക്കുമോ?

നോമ്പുകാലങ്ങളിലും മറ്റ് നിര്‍ദ്ദിഷ്ട അവസരങ്ങളിലുമെല്ലാം ഉപവസിക്കുന്നവരാണ് നാമെല്ലാവരും. ഓരോരോ നിയോഗങ്ങള്‍ അത്തരം ഉപവാസങ്ങള്‍ക്ക് പിന്നിലുണ്ടായിരിക്കുകയും ചെയ്യും ഒരുദേശം മുഴുവന്‍ ഉപവസിക്കുന്നതിനെക്കുറിച്ച് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. നിനവെ നിവാസികളാണ് ഇപ്രകാരമൊരു ആചരണം നടത്തുന്നത്.

വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. രാജാവ് പോലും അതില്‍ നിന്ന് മാറിനിന്നില്ല. മാത്രവുമല്ല മൃഗങ്ങള്‍ പോലും അതില്‍ പങ്കെടുത്തു. ആരും ഒന്നും കഴിച്ചില്ല,കുടിച്ചില്ല. തങ്ങളുടെ പാപമാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള മോചനത്തിനായും പ്രായശ്ചിത്തമായുമാണ് നിനവെ നിവാസികള്‍ ഈ ഉപവാസം അനുഷ്ഠിച്ചത്.യോനാ പ്രവാചകന്റെ പുസ്തകം 3: 5 മുതല്ക്കുള്ള വാക്യങ്ങളിലാണ് നാം ഇത് കാണുന്നത്.

ഇപ്രകാരമൊരു ഉപവാസമെടുക്കുമ്പോള്‍ ദൈവംമനസ്സ് മാറ്റി ദേശത്തിന്റെ മേലുളള ക്രോധം പിന്‍വലിക്കുകയും അങ്ങനെ ദേശം നശിക്കാതിരിക്കുകയും ചെയ്യും എന്നുമായിരുന്നു നിനവെ നിവാസികളുടെ പ്രതീക്ഷ. അവരുടെ പ്രതീക്ഷപോലെ തന്നെ സംഭവിച്ചതായിട്ടാണ് വചനം സാക്ഷ്യപ്പെടുത്തുന്നത്. തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍പിന്തിരിഞ്ഞു എന്നുകണ്ട് ദൈവം മനസുമാറ്റി.അവരുടെ മേല്‍ അയയ്ക്കുമെന്ന് പറഞ്ഞ തിന്മ അയച്ചില്ല. ( യോന 3:10)

ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ആത്മാര്‍ത്ഥമായി നാം നമ്മുടെപാപങ്ങളെയോര്‍ത്ത് മനസ്തപിച്ചാല്‍,പ്രായശ്ചിത്തം ചെയ്താല്‍ ദൈവകോപം നമ്മില്‍ നിന്ന് അകന്നുപോകുകയും പകരം ദൈവം നമ്മെ സമൃ്ദ്ധമായി അനുഗ്രഹിക്കുകയും ചെയ്യുമെന്ന് തന്നെയാണ്. ദൈവം ഇപ്രകാരം ചെയ്യാന് ദുഷ്ടതയില്‍ നിന്ന് നമുക്ക് മനസ്സ് പിന്തിരിപ്പിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.