വചനത്തെ പരിപാലിച്ചു പോഷിപ്പിച്ചു വളര്‍ത്തുവിന്‍’ യേശുവിന്റെ ഈ വാക്കുകള്‍ പാലിക്കൂ

വചനത്തെ പരിപാലിച്ചു പോഷിപ്പിച്ചു വളര്‍ത്തുവിന്‍. അങ്ങനെ നിങ്ങള്‍ പരിപൂര്‍ണ്ണ സൗഖ്യമുള്ളവരായിത്തീരട്ടെ. നിങ്ങളുടെ ശരീരങ്ങള്‍ ബലഹീനതകളില്‍ നിന്ന് വിടുതലുള്ളതും ഹൃദയങ്ങള്‍ അഹങ്കാരത്തില്‍ നിന്ന് മോചിതവും ആത്മാവ് പാപത്തില്‍ നിന്ന് മുക്തവും ആയിത്തീരട്ടെ. ഞാന്‍ ഇവിടെ നി്ന്ന് പോയിക്കഴിയുമ്പോള്‍ എന്റെ വചനങ്ങള്‍ വിസ്മരിക്കുകയോ ദൈവത്തെ മറക്കുകയോ ചെയ്യരുത്.

പ്രാര്‍ത്ഥിക്കുകയും ദൈവവചനം പാരായണം ചെയ്യുകയും നിങ്ങളുടെ ഹൃദയത്തില്‍ നിന്നുയരുന്ന ദൈവസ്‌നേഹത്തിന്റെ സ്വരം ശ്രവിക്കുകയും വേണം. അപ്പോള്‍ നിങ്ങളുടെ ജീവിതം പരിപൂര്‍ണ്ണമാവുകയും പാപത്തിന്റെയും ദുരിതത്തിന്റെയും ദു:ഖത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കപ്പെട്ടതായി നിങ്ങള്‍ കണ്ടെത്തുകയും ചെയ്യും. അങ്ങനെ ദൈവം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന യഥാര്‍ത്ഥസ്വാതന്ത്ര്യം നിങ്ങള്‍ കണ്ടെത്തും. ( യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിൽ നിന്ന് )മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.