ലേബര്‍ റൂമില്‍ ഒരു ഗര്‍ഭിണി പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനകള്‍

പ്രസവവേദന ഈ ലോകത്തിലെ ഏറ്റവും വലിയ വേദനകളിലൊന്നാണ് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈ നിമിഷങ്ങളില്‍ തന്നെ ശക്തിപ്പെടുത്താനും വേദന സഹിക്കാനും അവളെ ഏറെ സഹായിക്കുന്നത് പ്രാര്‍ത്ഥന മാത്രമാണ്. ലേബര്‍ മുറിയില്‍ ദൈവത്തെ പോലെ സ്ത്രീയുടെ അടുത്തു നില്ക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്.

വലിയ പ്രാര്‍ത്ഥനകളിലൂടെയൊന്നും ദൈവസാന്നിധ്യം അനുഭവിക്കാന്‍ ആ നിമിഷങ്ങളില്‍ കഴിയുകയുമില്ല. അതുകൊണ്ട് തീരെ ചെറിയ പ്രാര്‍ത്ഥനകളാണ് ഒരു ഗര്‍ഭിണിയെ ഏറെ സഹായിക്കുന്നത്.

ഇതാ ലേബര്‍ റൂമില്‍ പ്രസവത്തിനായി കാത്തുകിടക്കുമ്പോള്‍ ഒരു ഗര്‍ഭിണിക്ക് ചൊല്ലാന്‍ സഹായകമായ പ്രാര്‍ത്ഥനകള്‍.

ഓ അമ്മേ എന്റെ മാതാവേ എന്റെ രക്ഷയായിരിക്കണമേ. ഈ വേദനയുടെ നിമിഷങ്ങളില്‍ എനിക്ക് ആശ്വാസം നല്കണമേ

ഓ എന്റെ ദൈവമേ എന്റെ സഹായത്തിന് വേഗം എത്തണമേ
ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.
ഈശോയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ
പരിശുദ്ധാത്മാവേ കടന്നുവരണമേ, അവിടുത്തെസ്‌നേഹാഗ്നി ജ്വാലയാല്‍ എന്നെ നിറയക്കണമേ

ഇതുകൂടാതെ നന്മ നിറഞ്ഞ മറിയമേ ചൊല്ലാം. അതുപോലെ ത്രീത്വസ്തുതി ചൈാല്ലാം. ഈ പ്രാര്‍ത്ഥനകളെല്ലാം ഒരു സ്ത്രീയുടെ പ്രസവവേദന ലഘൂകരിക്കുകയും അവളുടെ വേദനയുടെ നിമിഷങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.