അന്തിമ വിധി നാളില്‍ മനുഷ്യന്റെ ഓരോ വാക്കും പ്രവൃത്തിയും ആഗ്രഹവും പുറത്തുകൊണ്ടുവരപ്പെടും!

അന്തിമ വിധിയെക്കുറിച്ച് നല്കപ്പെട്ടിരിക്കുന്ന വെളിപാടുകളില്‍ അസന്ദിഗ്ദമായി പറഞ്ഞിരിക്കുന്ന ഒരു കാര്യമാണ് ഇത്. അന്തിമവിധിനാളില്‍ മനുഷ്യന്റെ ഓരോ വാക്കും പ്രവൃത്തിയും ആഗ്രഹവും പുറത്തുവരും.

ഓരോ മനുഷ്യന്റെയും ജീവിതം വെളിവാക്കപ്പെടും. ഒരു സന്ദര്‍ഭവും വിട്ടുപോകില്ല. ഓരോ വാക്കും പ്രവൃത്തിയും ആഗ്രഹവും പുറത്തുവരും. നാം കടന്നുപോയ പല ഘട്ടങ്ങളും നാം ദര്‍ശിക്കും.

ലൈംഗികഅരാജകത്വത്തില്‍ ജീവിച്ച മനുഷ്യന്‍ തന്റെ ക്രമരഹിതമായ ജീവിതവും മോശമായ സംസാരവും മുന്നില്‍ കാണും. തന്റെ മൃഗീയമായ മാക്കിയവല്ലിയന്‍ ജീവിതം ഓര്‍ക്കും. വിധി സകല കാപട്യവും ഗൂഢാലോചനകളും പുറത്തുകൊണ്ടുവരും.

എത്ര ബുദ്ധിപൂര്‍വ്വം മെനയപ്പെട്ടതാണെങ്കിലും ശരി അവ യഥാര്‍ത്ഥരൂപത്തില്‍ കാണപ്പെടും. ഭീരുത്വം നിറഞ്ഞ തെറ്റുകള്‍ ചെയ്യാനുള്ള കൂട്ടുകെട്ടുകള്‍ വഴി പൊതുതാല്പര്യങ്ങള്‍ക്കെന്ന വ്യാജേന പലതും ചെയ്ത് അതെല്ലാം ന്യായീകരിച്ചതും രാജ്യനന്മയ്ക്കായിരുന്നുവെന്ന് ഭാവിച്ചതും വിശുദ്ധിയുടെയും താല്‍പര്യമില്ലായ്മയുടെയും മറവില്‍ പല ദുഷ്പ്രവൃത്തികള്‍ ചെയ്തതുമെല്ലാം പുറത്തുവരും.

മനുഷ്യവംശത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സകലവിധ തെറ്റുകളും അക്രമങ്ങളും ശിക്ഷാര്‍ഹമായ എല്ലാവിധ പെരുമാറ്റ വൈകല്യങ്ങളും ദുര്‍നടപ്പുകളും കണക്കിലെടുക്കപ്പെടുന്ന ഭയാനകമായ വിധിയുടെ ആ ദിവസത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഒരു വ്യക്തിയും ഒരു പ്രവൃത്തിയും ആ വിധിയില്‍ നിന്നൊഴിവാകില്ല എന്ന തിരിച്ചറിവോടെ പാപവഴികളില്‍ നിന്ന് പിന്തിരിഞ്ഞുജീവിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.