കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍

ഇരിഞ്ഞാലക്കുട: രൂപതയിലെ കരുവന്നൂർ സെന്റ്.മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 9.30 വരെ യാണ് കൺവെൻഷൻ. ആദ്യ ദിനമായ ഡിസംബർ 6 ന് വൈകീട്ട് 5 മണിയുടെ കുർബാനയോടു കൂടി പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ അഭിഷേകാഗ്നി കൺവെൻഷൻ ബൈബിൾ പ്രതിഷ്ഠ നടത്തി കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകും.

ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ് (ഹെബ്രാ 4 :12 ) എന്നതാണ് കൺവെൻഷന്റെ ആപ്ത വാക്യം.കിടപ്പുരോഗികൾക്കും കുട്ടികൾക്കും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.