അല്മായരുടെ വിളിയെയും ദൗത്യത്തെയും കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?


സഭാഗാത്രത്തെ പണിതുയര്‍ത്താന്‍, സഭയോടുള്ള കടമ നിര്‍വഹിക്കാന്‍ വൈദികരെയും സന്യസ്തരെയും പോലെ തന്നെ വിളിക്കപ്പെട്ടിരിക്കുന്നവരാണ് അല്മായര്‍. പക്ഷേ പല അല്മായര്‍ക്കും അങ്ങനെയൊരു തിരിച്ചറിവില്ല.

മാമ്മോദീസ വഴി ക്രിസ്തുവില്‍ ഒരു ശരീരമായിത്തീര്‍ന്നവരും ദൈവജനമായി രൂപീകരിക്കപ്പെട്ടവരുമായ അല്മായര്‍ ക്രിസ്തുവിന്റെ പൗരോഹിത്യപരവും പ്രവാചകപരവും രാജത്വപരവുമായ ധര്‍മ്മത്തില്‍ ത്ങ്ങളുടേതായ രീതിയില്‍ പങ്കുകാരാക്കപ്പെട്ടവരും സഭയിലും ലോകത്തിലും സകല ക്രൈസ്തവജനതയ്ക്കുമുള്ള ദൗത്യത്തില്‍ സ്വകീയമായഭാഗം നിറവേറ്റുന്നവരുമാണെന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നത്.

രക്ഷയുടെ ദിവ്യരഹസ്യം ലോകമെങ്ങും എല്ലാ മനുഷ്യരുമറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിനായി വ്യക്തിപരമായോ സംഘങ്ങളായി ചേര്‍ന്നോ പ്രവര്‍ത്തിക്കാന്‍ അല്മായര്‍ക്ക് അവകാശവുംകടമയുമുണ്ട് ക്രിസ്തുവിന് സമര്‍പ്പിതരും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരുമായ അല്മായര്‍ തങ്ങളില്‍ തന്നെ ആത്മാവി്‌ന്റെ കൂടുതല്‍ സമ്പന്നമായഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ വേണ്ടി വിസ്മയനീയമാംവിധം വിളിക്കപ്പെടുകയും ഒരുക്കപ്പെടുകയും ചെയ്തിരിക്കുന്നു.

എന്തെന്നാല്‍ അവരുടെ എല്ലാ ജോലികളും പ്രാര്‍ത്ഥനകളും പ്രേഷിതപ്രവര്‍ത്തനങ്ങളും കുടുംബജീവിതവും ദാമ്പത്യജീവിതവും അനുദിനജോലിയും ശാരീരികവും മാനസികവുമായ വിശ്രമവും യഥാര്‍ത്ഥത്തില്‍ ക്ഷമയോടെസഹിക്കുന്ന ജീവിതക്‌ളേശങ്ങള്‍ പോലും പരിശുദ്ധാത്മാവില്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ ഈശോമിശിഹായിലൂടെ ദൈവത്തിന് സ്വീകാര്യമായആധ്യാത്മികബലിയായിത്തീരുന്നു.(സിസിസി 901)

ഇത്തരമൊരു തിരിച്ചറിവോടെ അല്മായര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.