ഭൂമിയില്‍ പിറന്ന ഒരു പുരുഷനും ലഭിക്കാത്ത വന്‍കൃപ സ്വന്തമാക്കിയ ജോസഫ്

ഉണ്ണീശോ ജോസഫിന്റെ തന്നെ കരങ്ങളില്‍ ഇരുന്നപ്പോള്‍ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തത്ര മഹത്വപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയാനന്ദമാണുണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ ആത്മീയനിര്‍വൃതിയില്‍ ലയിച്ചുചേര്‍ന്നു.

രക്ഷകന്റെ ജീവിതത്തെ സംബന്ധിച്ച സുപ്രധാനരഹസ്യങ്ങളാണ് ആ നിമിഷങ്ങളില്‍ അവന് വെളിപ്പെട്ടത്. അവന്റെ ആത്മാവ് പുതിയ കൃപകള്‍ സ്വീകരിക്കുകയും നിഗൂഢരഹസ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോഴാണ് അവന്‍ തന്റെ പദവിയും നിലയും എത്ര ഉന്നതമാണെന്ന് സുവ്യക്തമായി മനസ്സിലാക്കിയത്.

അതായത് പരിശുദ്ധ കന്യാമറിയത്തിന്റെ ഭര്‍ത്താവും അവതാരം ചെയ്ത ദൈവവചനത്തിന്റെ പാലകനായും പിതാവുമായിരിക്കാനുള്ള അതിബൃഹത്തും മഹത്തരവുമായ കൃപയും ദൗത്യവുമാണ് പിതാവായ ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്നത് എന്ന വലിയ രഹസ്യം ജോസഫ് തിരിച്ചറിഞ്ഞു.

ഭൂമിയില്‍ പിറന്ന ഒരു പുരുഷനും ലഭിക്കാത്ത വന്‍കൃപയും പദവിയും. ഈശോയെ ജോസഫിന്റെ കൈയില്‍ നിന്നു തിരിച്ചെടുക്കണമെന്ന് മറിയം ആഗ്രഹിച്ചുവെങ്കിലും ജോസഫ് അനുഭവിച്ചുകൊണ്ടിരുന്ന സമാശ്വാസം പൂര്‍ത്തിയാകുന്നതുവരെ അവള്‍ കാത്തിരുന്നു.

( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.