ആരാണ് അല്‍മായര്‍? അല്‍മായര്‍ക്ക് സഭയില്‍ എന്താണ് സ്ഥാനം?

തിരുപ്പട്ടം സ്വീകരിക്കാത്തവരും കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സന്യാസസഭകളിലെ അംഗങ്ങളല്ലാത്തവരുമായ ക്രിസ്തീയവിശ്വാസികളാണ് അല്മായര്‍.

അവര്‍ സഭയിലും ലോകത്തിന് മുമ്പിലും സകല ക്രൈസ്തവജനതയ്ക്കുമുള്ള ദൗത്യത്തില്‍ തങ്ങളുടേതായ രീതിയില്‍പൗരോഹിത്യ- പ്രവാചക-രാജകീയ ധര്‍മ്മത്തില്‍പങ്കുചേരേണ്ടവരുമാണ്.

ദൈവത്താല്‍ പ്രത്യേകമായ വിധത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനത്തെപോലെ തന്നെ പുതിയ ഇസ്രായേലായ സഭയില്‍ ഓരോ ക്രൈസ്തവനും ഈ ലോകത്തിന് മുമ്പില്‍ ഈശോയുടെ സുവിശേഷത്തിന് തങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കുവാനും ജീവിക്കുന്ന ഒരു സുവിശേഷമായിത്തീരുവാനും പ്രത്യേകം കടപ്പെട്ടിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.