യൗസേപ്പിതാവിന്റെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്ന കൃതിയുടെ പിന്നിലെ കഥ

യൗസേപ്പിതാവിന്റെ ജീവിതകഥ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. ദൈവദാസിമദര്‍ മരിയ സിസിലിയായുടെ സ്വകാര്യവെളിപാടുകളെ ആസ്പദമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. തിരുക്കുടുംബത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രവും ഈ കൃതി പറഞ്ഞുതരുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റലിക്കാരിയായ കന്യാസ്ത്രീയായിരുന്നു മദര്‍ മരിയ. വിശുദ്ധ ഗ്രന്ഥത്തില്‍ ഒരു വാക്കുപോലും സംസാരിച്ചതായിരേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത വിശുദ്ധ ജോസഫിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ചിത്രം ഈ പുസ്തകം പറഞ്ഞുതരുന്നുണ്ട്.

ജോസഫിന്റെ ജനനവിവരം പറഞ്ഞുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. മേരിയുമായികണ്ടുമുട്ടുന്നതിന് മുമ്പുള്ള ജോസഫിന്റെ ചിത്രം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ദൈവം എങ്ങനെയാണ് ജോസഫിനെ ദൈവികപദ്ധതിക്കായി ഒരുക്കുന്നതെന്ന് ഇവിടെ മനസ്സിലാവുന്നു.
സ്വകാര്യവെളിപാടുകളെ ആധികാരികമായി അംഗീകരിക്കണമെന്ന സഭ അനുശാസിക്കുന്നില്ല.

പതിനെട്ടാം നൂറ്റാണ്ടില്‍ പാസ്‌ക്കല്‍ പാരന്റെ എന്ന അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി പ്രഫസറാണ് ഈ സ്വകാര്യവെളിപാടുകളെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത്. മദര്‍ മരിയ 1743 ല്‍ 72 ാം വയസിലാണ് മരണമടഞ്ഞത്, നിരവധി പൈശാചിക പീഡകള്‍ക്ക് വിധേയയായ വ്യക്തിയായിരുന്നു മദര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.