ദൈവത്തെ സ്‌നേഹിക്കാന്‍ വേണ്ടിയുള്ള മനോഹരമായ പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയെന്നത് ദൈവത്തോടുള്ള സംസാരമായിട്ടാണ് നാം കണക്കാക്കിപ്പോരുന്നത്. ഒരു വ്യക്തിയോട് സംസ്ാരിക്കണമെങ്കില്‍, എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കണമെങ്കില്‍ ആ വ്യക്തിയെ നാം അത്രമാത്രം സ്‌നേഹിച്ചിരിക്കണം. അയാളോട് നമുക്ക് അത്രമാത്രം സ്‌നേഹമുണ്ടായിരിക്കണം. ദൈവത്തോടുളള സ്‌നേഹമാണ് പ്രാര്‍ത്ഥനയെങ്കില്‍ നാം ദൈവത്തെ സ്‌നേഹിക്കാന്‍ പഠിക്കണം. ഇതാ ദൈവത്തെ സ്‌നേഹിക്കാന്‍ വേണ്ടിയുള്ള മനോഹരമായ പ്രാര്‍ത്ഥന:

ഓ എന്റെ ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ഏക ആഗ്രഹം മരണം വരെ നി്‌ന്നെ സ്‌നേഹിക്കുക എന്നതാണ്. ഓ അനന്ത സ്‌നേഹാര്‍ദ്രനായ എന്റെ ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നിന്നെ സ്‌നേഹിക്കാതെ ജീവിക്കുന്നതിനെക്കാള്‍ എനിക്കഭികാമ്യം നിന്നെ സ്‌നേഹിച്ചുകൊണ്ടു മരിക്കുന്നതാണ്. കര്‍ത്താവേ നിന്നെ ഞാന്‍ ്‌സ്‌നേഹിക്കുന്നു. നിന്നോട് എനിക്ക് ചോദിക്കാനുള്ള ഏക കൃപാവരം നിന്നെ നിത്യമായി സ്‌നേഹിക്കുക എന്നതാണ്. എന്റെ ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് എല്ലാ നിമിഷവും പറഞ്ഞുകൊണ്ടിരിക്കാന്‍ എന്റെ നാവിന് കഴിയുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കുമ്പോഴെല്ലാം എന്റെ ഹൃദയം അതാവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.
( വിശുദ്ധ ജോണ്‍ മരിയ വിയാനി)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.