മനുഷ്യഹൃദയത്തില്‍ ദൈവത്താല്‍ എഴുതപ്പെട്ടിരിക്കുന്ന കല്‍പ്പനകള്‍ ഏതാണെന്നറിയാമോ?

പത്തുകല്പനകളാണ് മനുഷ്യഹൃദയത്തില്‍ ദൈവത്താല്‍ എഴുതപ്പെട്ടിരിക്കുന്നത്. മനുഷ്യന് ദൈവത്തോടുംഅയല്‍ക്കാരനോടുമുളള മൗലികകടമകളെ വ്യക്തമാക്കുന്നവയാണ് പത്തുകല്പനകള്‍. മൗലികമായ ഉള്ളടക്കത്താല്‍ ഗൗരവാവഹമായ കടമകള്‍ പത്തുകല്പനകള്‍ വെളിപെടുത്തുന്നുണ്ട്്.

അവ അടിസ്ഥാനപരമായി മാറ്റപ്പെടാനാവാത്തതവയും എപ്പോഴും എല്ലായിടത്തും കടപ്പെടുത്തുന്നവയുമാണ്. ആരും അവയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. പ്രമാണങ്ങളോടുള്ള അനുസരണം പ്രകൃത്യാ ലഘുവായ കാര്യത്തിലുള്ള കടമകളെയും ഉള്‍ക്കൊള്ളുന്നു. അങ്ങനെ നിന്ദാപരമായ ഭാഷ അഞ്ചാം പ്രമാണത്താല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. എ്ന്നാല്‍ അത് സാഹചര്യങ്ങളുടെയോ കുറ്റക്കാരന്റെ ഉദ്ദേശ്യത്തിന്റെയോ ഫലമായി ഗൗരവപൂര്‍ണ്ണമായ ലംഘനമായിത്തീരാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.