ഭാഗ്യവാനാകണോ, ഇതൊന്ന് ശ്രമിച്ചുനോക്കൂ

ഭാഗ്യം. നമ്മള്‍ ചിലപ്പോഴൊക്കെ അങ്ങനെ പറയാറുണ്ട്. മറ്റുള്ളവരുടെ ഭാഗ്യങ്ങളെക്കുറിച്ച് നെടുവീര്‍പ്പോടെ സംസാരിക്കാറുമുണ്ട്. നല്ല വീടും ജോലിയും സൗന്ദര്യമുള്ളജീവിതപങ്കാളിയും മക്കളും സാമ്പത്തികസുരക്ഷിതത്വവുമെല്ലാം നമ്മുടെ ഭാഗ്യനിര്‍വചനങ്ങളില്‍ പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവഹിതപ്രകാരമുള്ള ഭാഗ്യം അതാണോ. നമുക്ക് അത്തരമൊരു ഭാഗ്യത്തെക്കുറിച്ച് ചിന്തയില്ലെന്ന് തോന്നുന്നു. തിരുവചനാധിഷ്ഠിതമായ ഭാഗ്യസങ്കല്പം എന്താണെന്ന് നമുക്ക് നോക്കാം.

ഹൃദയശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തെ കാണും.( മത്താ 5:8)

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍( സങ്കീ 128:1)

മനസ്സാക്ഷി കുറ്റപ്പെടുത്താത്തവരും പ്രത്യാശ കൈവെടിയാത്തവരും ഭാഗ്യവാന്മാര്‍( സങ്കീ 128: 1)

ഇനി നാം നമ്മോട് തന്നെ ചോദിക്കുക, ഞാന്‍ ഭാഗ്യവാനാണോ. ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഭാഗ്യത്തിലേക്ക് എനിക്ക് ഇനി എത്ര ദൂരം സഞ്ചരിക്കേണ്ടതുണ്ട്?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.