സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാമോ?

ഇന്ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ നാം ആഘോഷി്ക്കുകയാണല്ലോ? എന്നാല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം?

മാതാവ് ദൈവത്തിന്റെ ശക്തിയാല്‍ ആത്മശരീരങ്ങളോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം. സ്വര്‍ഗ്ഗാരോഹണം സ്വശക്തിയാലുളള കര്‍ത്താവിന്റെ സ്വര്‍ഗ്ഗപ്രവേശനമാണെങ്കില്‍ ഇവിടെ മറിയം പ്രവേശിപ്പിക്കപ്പെടുകയാണ്. അമലോത്ഭവത്താല്‍ പാപത്തിന്റെ മേല്‍ വിജയം നേടിയ മറിയം സ്വര്‍ഗ്ഗാരോപണം വഴി മരണത്തിന്റെമേല്‍ വിജയം നേടിയിരിക്കുന്നു.

ഭൗതികജീവിതത്തിന്റെ പൂര്‍ത്തീകരണത്തില്‍ നിത്യകന്യകയും അമലോത്ഭവയും സഹരക്ഷയുമായ ദൈവമാതാവ് ആത്മശരീരങ്ങളോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്തു എന്നാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് 1950 നവംബര്‍ 1 ന് പന്ത്രണ്ടം പീയൂസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.