“രക്തസാക്ഷികള്‍ക്കുവേണ്ടിയുള്ള മാര്‍ച്ച് ‘ ഈ ശനിയാഴ്ച

വാഷിംങ്ടണ്‍: വിശ്വാസത്തിന്റെ പേരില്‍ മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് ലോകത്തിന് അവബോധമുണ്ടാക്കാനായി മാര്‍ച്ച് ഫോര്‍ മാര്‍ട്ടിയേഴ്‌സ് ഈ ശനിയാഴ്ച നടക്കും. ലോകമെങ്ങും ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഭൂരിപക്ഷം ആളുകള്‍ക്കും അറിവില്ലാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ അടുത്തകാലത്തെ റിപ്പോര്‍ട്ട് പ്രകാരം എട്ടിലൊരു ക്രൈസ്തവന്‍ എന്ന നിലയില്‍ ലോകത്ത് മതപീഡനത്തിന് ഇരയാകുന്നുണ്ട്. പലതരത്തിലുള്ള പീഡനം മുതല്‍ മരണം വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത്തരമൊരു അവബോധം ഉണ്ടാക്കുന്നതിലൂടെ ഇതിനെതിരെ പ്രതികരിക്കാനും പ്രവൃത്തിക്കാനും മറ്റ് ക്രൈസ്തവര്‍ക്ക് പ്രചോദനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.