ഫോളവേഴ്‌സിനോട് പ്രാര്‍ത്ഥനാഹ്വാനം ചെയ്തുകൊണ്ടുള്ള മാര്‍ക്ക് വാല്‍ബെര്‍ഗിന്‌റെ വീഡിയോ വൈറല്‍

കത്തോലിക്കാവിശ്വാസിയായ മാര്‍ക്ക് വാല്‍ബെര്‍ഗ് തന്റെ വിശ്വാസജീവിതം തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിയാണ്. വിശേഷാവസരങ്ങളില്‍ അദ്ദേഹം ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിട്ടുണ്ട്. ഇപ്പോള്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെയും നടന്‍ മാരിയോ ലോപ്പസിന്റെയും ഒരുവീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

നടന്മാര്‍ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതും തങ്ങള്‍ പ്രാര്‍ത്ഥിക്കാനായി പോവുകയാണെന്ന് നെറ്റിയില്‍ കുരിശുവരച്ചുകൊണ്ട് പറയുന്നതുമാണ് വീഡിയോയിലുള്ളത്.

പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

കുരിശടയാളം വരച്ചുകൊണ്ട് മാര്‍ക്ക് വാല്‍ബെര്‍ഗ് പറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് ക്യാമറയില്‍ നോക്കി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

നാലുലക്ഷം ലൈക്ക്‌സാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 14,000 ഷെയറും നാലായിരംകമന്റ്‌സുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.