എപ്പോഴാണ് മാതാവ് തന്റെ മധ്യസ്ഥത്തിന്റെ ശക്തി പ്രയോഗിക്കുന്നത്?

പരിശുദ്ധ കന്യാമറിയം നമ്മുടെ ശക്തിയുള്ള മധ്യസ്ഥയാണ്. എന്നാല്‍ എപ്പോഴാണ് മാതാവിന്റെ മാധ്യസ്ഥം കൂടുതലായി തേടേണ്ടത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

നമ്മുടെ വിശ്വാസത്തിന്റെ വീഞ്ഞു തീര്‍ന്നുപോകുമ്പോള്‍, എങനെയാണ് സ്‌നേഹിക്കേണ്ടത് എന്ന് മറന്നുപോകുമ്പോള്‍, എല്ലാ പ്രത്യാശയും നഷ്ടപ്പെട്ടുകഴിയുമ്പോള്‍..

ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം മാതാവിനെ മുറുകെ പിടിക്കണം. അമ്മയെ നമ്മുടെ അത്തരം അവസ്ഥകളിലേക്ക് വിളിക്കണം. അപ്പോള്‍ അമ്മ നമ്മുടെ സഹായത്തിനെത്തും. അവര്‍ക്ക് വീഞ്ഞില്ല എന്ന് കാനായിലെ കല്യാണ വീട്ടില്‍ വച്ച് ഈശോയോട് പറഞ്ഞതുപോലെ…

നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിലെ എല്ലാ കുറവുകളെയും കുറിച്ച് അമ്മ ഈശോയോട് പറയും. അതുപോലെ തന്നെ നമ്മോടും പറയും അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്ന്.

നാം എന്തു ചെയ്താലും നാം എവിടെയായിരുന്നാലും മറിയത്തിന് നമ്മെ ഈശോയുടെ അടുക്കലെത്തിക്കാന്‍ കഴിവുണ്ട്. മനസ്സ് അസ്വസ്ഥമാകുമ്പോഴും ചിന്തകള്‍ പതറുമ്പോഴും എല്ലാ വിഷമതകളും അമ്മയുടെ കൈകളിലേക്ക് വച്ചുകൊടുക്കുക. അമ്മയുടെ ഇഷ്ടം നടക്കട്ടെയെന്ന് അമ്മയോട് പറയുക.

നമ്മുടെ നന്മയ്ക്കായിട്ടുള്ളവയാണ് നാം ചോദിച്ചതെങ്കില്‍ തീര്‍ച്ചയായും അമ്മ അക്കാര്യത്തില്‍ ഇടപെട്ടിരിക്കും ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.