ഓര്‍മ്മകള്‍ വേട്ടയാടുന്നുണ്ടോ, സങ്കീര്‍ത്തനം 22 ധ്യാനിച്ചു പ്രാര്‍ത്ഥിക്കൂ

കഴിഞ്ഞകാല ഓര്‍മ്മകളില്‍ ചിലപ്പോഴെങ്കിലും നാം മറക്കാന്‍ ശ്രമിക്കുന്നതായിരിക്കും. കാരണം ആ ഓര്‍മ്മകളില്‍ ചിലപ്പോള്‍ പാപത്തിന്റെ മണമുണ്ടായിരിക്കാം. തെറ്റുകളുടെ നിഴലുകളുണ്ടാകാം. സങ്കടങ്ങളുടെ നനവുണ്ടാകാം ചതിയുടെയും വഞ്ചനയും തിരസ്‌ക്കരണത്തിന്റെയും ഭാരങ്ങളുണ്ടാകാം.

ആ ഓര്‍മ്മകള്‍ നമ്മെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുകയില്ല. വര്‍ത്തമാനകാലത്തിന്റെ സന്തോഷങ്ങളെ അപഹരിച്ചും വേദനകളെ ഊട്ടിയുണര്‍ത്തിയും അവ ഇടയ്ക്കിടെ വന്നുകൊണ്ടേയിരിക്കും. ഇത്തരം ഓര്‍മ്മകളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ശക്തിയുള്ളതാണ് സങ്കീര്‍ത്തനം 22.

അതുകൊണ്ട് ദിവസവും സങ്കീര്‍ത്തനം 22 വായിച്ച് ധ്യാനിക്കുക. നമ്മുടെ ഓര്‍മ്മകളുടെ മേല്‍ ദൈവത്തിന്റെ സൗഖ്യം കടന്നുവരും. പരാജയത്തിന്റെയും നിരാശതയുടെയും നഷ്ടപ്പെടലുകളുടെയും എല്ലാം ഓര്‍മ്മകള്‍ക്ക് ശമനമുണ്ടാകും. പ്രിയപ്പെട്ടവര്‍ മരിച്ചുപോയതാകാം. പരീക്ഷയില്‍ പരാജയപ്പെട്ടതാകാം. സുഹൃത്തുക്കള്‍ ചതിച്ചതാകാം. ജീവിതപങ്കാളി വിശ്വാസവഞ്ചന കാണിച്ചതാകാം.

ഓര്‍മ്മകള്‍ എന്തുമായിക്കൊള്ളട്ടെ ആ തിക്താനുഭവങ്ങളില്‍ നി്ന്ന് മോചനം നേടാന്‍ ഈ സങ്കീര്‍ത്തനം ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.