ഹൃദയത്തില്‍ സ്‌നേഹമില്ലാത്ത മനുഷ്യരില്ല’ സ്വകാര്യവെളിപാടില്‍ ക്രിസ്തു പറഞ്ഞത് കേള്‍ക്കൂ

ഹൃദയത്തില്‍ സ്‌നേഹമില്ലാത്ത മനുഷ്യരില്ലെന്ന് ഈശോ. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഈശോയുടെ ഈ വാക്കുകള്‍.

സ്‌നേഹത്തെക്കുറിച്ച് ഈശോ ഇവിടെ വാചാലനാകുന്നത് നമുക്ക് കാണാന്‍ കഴിയും. അതാവട്ടെ എല്ലാ വ്യക്തികളെയും സ്നേഹത്തോടെ നോക്കിക്കാണാന്‍ നമുക്ക് ഇടയാവുകയും ചെയ്യും. ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള സൃ്ഷ്ടികളിലൊക്കെയും സ്‌നേഹമുണ്ട്. ദൈവസ്‌നേഹത്തിന്റെ സൗന്ദര്യം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഓരോ വ്യക്തിയിലും സ്‌നേഹമുണ്ടെന്ന് നോക്കിയാല്‍ കാണാനാകും.

കോപിക്കുന്നവരില്‍ പോലും സ്‌നേഹമുണ്ടെന്ന് ഈശോ പറയുന്നു. കോപിക്കുന്നവരിലെ സ്‌നേഹത്തെക്കുറിച്ച് ഈശോ പറയുന്നത് ഇങ്ങനെയാണ്.. അവരുടെ ഹൃദയത്തില്‍ കോപമുണ്ടായിരിക്കാം. എന്നാല്‍ സ്‌നേഹമുണ്ടവിടെ. സ്വന്തം മക്കളെയും സഹോദരങ്ങളെയും മാതാപിതാക്കളെയും ഇവര്‍ സ്‌നേഹിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ തമ്മിലും സ്‌നേഹത്തിന്റെ ഒരു ബന്ധമുണ്ട്. ഹൃദയത്തില്‍ സ്‌നേഹമില്ലാത്ത മനുഷ്യരില്ല. ചിലര്‍ അതിനെ ഞെരുക്കിവെച്ചിരിക്കുന്നു. ചിലര്‍ അവഗണിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.