മാനസിക പ്രശ്‌നങ്ങളാല്‍ വലയുകയാണോ, ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

കത്തോലിക്കാസഭ ഓരോ നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്കും രോഗങ്ങള്‍ക്കുമായി ഓരോ പ്രത്യേക വിശുദ്ധരെ വണങ്ങുകയും അവരുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്യാറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങളുടെയും അസാധ്യകാര്യങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും എല്ലാം മധ്യസ്ഥരെ നമുക്ക് അറിയാം.

എന്നാല്‍ അതുപോലെ തന്നെ മാനസികരോഗികള്‍ക്കായും ഒരു വിശുദ്ധ നമുക്കുണ്ട്. വിശുദ്ധ ഡിംഫന എന്നാണ് ആ വിശുദ്ധയുടെ പേര്. മാനസികരോഗികള്‍, വൈകാരികവും നാഡിസംബന്ധവുമായ രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ എന്നിവരുടെയെല്ലാം മാധ്യസ്ഥയായിട്ടാണ് വിശുദ്ധ ഡിംഫിനയെ വണങ്ങുന്നത്.

ഒരു രാജാവിന്റെ മകളായിരുന്നു അവള്‍. പതിനാലു വയസുള്ളപ്പോഴായിരുന്നു വിശുദ്ധയുടെ അമ്മയുടെ മരണം. അതേതുടര്‍ന്ന് പിതാവിന്റെ മാനസിക നില തകരാറിലായി. മകളെ വിവാഹം കഴിക്കാനാണ് അയാള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഡിംഫിന അതിന് തയ്യാറായില്ല. അവള്‍ വീടുവിട്ടുപോയി.

ഒരു വര്‍ഷത്തിന് ശേഷം ബെല്‍ജിയത്ത് വച്ച് അയാള്‍ അവളെ കണ്ടെത്തി. വിവാഹത്തിന് വിസമ്മതിച്ച മകളെ രാജാവ് കൊലപ്പെടുത്തുകയായിരുന്നു. മരണത്തിന് ശേഷം ഉടന്‍ തന്നെ നിരവധിയായ അത്ഭുതങ്ങള്‍ ഡിംഫിനയുടെ മാധ്യസ്ഥതയാല്‍ നടന്നുതുടങ്ങി. ഇതാണ് വിശുദ്ധയുടെ ഹ്രസ്വമായ ജീവചരിത്രം.

മാനസികമായ പലവിധ അസ്വസ്ഥതകളാല്‍ വലയുന്ന എല്ലാവരും വിശുദ്ധയോട് പ്രാര്‍ത്ഥിക്കുക. അതുപോലെ മാനസികരോഗങ്ങളാല്‍ വലയുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.