ഓരോ ദിവസവും പ്രഭാതത്തില്‍ ഈ തിരുവചന പ്രാര്‍ത്ഥന ചൊല്ലാമോ..?

ഉറങ്ങിയെണീല്ക്കാന്‍ ബുദ്ധിമുട്ടുള്ള പലരുമുണ്ട് നമുക്കിടയില്‍. ഇനിയും ഇത്തിരി നേരംകൂടി ഉറങ്ങാം എന്ന് മടിവിചാരിച്ച് കിടക്കയില്‍ തന്നെ ചുരുണ്ടുകൂടുന്നവര്‍. അതുപോലെ ഒരു ദിവസത്തേക്ക് മുഴുവനും ആവശ്യമായ ശക്തി സംഭരിക്കാന്‍ കഴിവില്ലാത്തവരും ധാരാളം. ഇങ്ങനെയുള്ളവരെയെല്ലാം സഹായിക്കുന്ന എളുപ്പവഴിയാണ് പ്രഭാതപ്രാര്‍ത്ഥന. ഇവിടെ നാം ആ ദിവസത്തെ നേരിടാനുള്ള മുഴുവന്‍ ശക്തിക്കും വേണ്ടി ദൈവത്തോട് അപേക്ഷിക്കുകയാണ്. ദൈവികകൃപയാല്‍ നിറയപ്പെടാന്‍ വേണ്ടി യാചിക്കുകയാണ്.

ഓരോ പ്രഭാതത്തിലും നമുക്ക് ചൊല്ലാന്‍ സഹായകവും എളുപ്പവുമായ ഒരു പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു. ഏശയ്യായുടെ പുസ്തകത്തിലെയാണ് ഈ പ്രാര്‍ത്ഥന. വെറുമൊരു പ്രാര്‍ത്ഥന എന്നതിനപ്പുറം തിരുവചനമാണ് നാം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് എന്നതുകൊണ്ട് ഈ പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക ശക്തിയുണ്ട്.

കര്‍ത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ. ഞങ്ങള്‍ അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്ത് ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.
( ഏശയ്യ 33: 2)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.