മാരകപാപങ്ങളില്‍ കഴിയുന്നവരുടെ മാനസാന്തരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന

മനുഷ്യവംശത്തിന്റെ രക്ഷകനായ പ്രിയപ്പെട്ട യേശുവേ, മുന്നറിയിപ്പിന്റെ സമയത്ത് ഭൂമിയില്‍ നിന്ന് എടുക്കപ്പെടാനിടയുള്ള പാപികളായപാവം ആത്മാക്കളോടെല്ലാം ദയവുണ്ടാകണമെന്ന് അങ്ങയുടെ ദൈവകാരുണ്യം വഴി ഞാനപേക്ഷിക്കുന്നു. അവരുടെപാപങ്ങള്‍ പൊറുക്കണമേ. അവര്‍ക്ക് മാനസാന്തരംനല്കണമേ. അങ്ങയുടെ പീഡാനുഭവത്തെപ്രതി അവരുടെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി ഈ പ്രത്യേക കൃപ അനുവദിച്ചുതരണമെന്ന് ഞാനപേക്ഷിക്കുന്നു.

അവരുടെ ആത്മാക്കളെ രക്ഷിച്ചു നിത്യജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ഒരു പരിഹാരമായി എന്നെത്തന്നെ മനസ്സിലും ശരീരത്തിലും ആത്മാവിലും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.

ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.