മാതാവിന്റെ സ്വര്‍ഗ്ഗാരോപണം… ഇക്കാര്യം അറിയാമോ?

മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ നാം ഇന്ന് ആചരിക്കുകയാണല്ലോ? ഈ ദിവസം ഈ പുണ്യദിനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

പുതിയ നിയമത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഇല്ലഎന്നതാണ് വാസ്തവം. പക്ഷേ പാരമ്പര്യവും ദൈവശാസ്ത്ര പഠനങ്ങളും ഈ സത്യത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നമുക്ക് നല്കുന്നുണ്ട്. സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുളള പാരമ്പര്യം ആദ്യമായി പ്രഖ്യാപിച്ചത് 749ല്‍ വിശുദ്ധ ജോണ്‍ ഡമാഷീന്‍ ആണ്.1658 ല്‍ പോപ്പ് പിയൂസ്അഞ്ചാമനാണ് സ്വര്‍ഗ്ഗാരോപണം വിശുദ്ധദിനമായി പ്രഖ്യാപിച്ചത്. കന്യകാത്വം നഷ്ടപ്പെടാതെതന്നെ മാതാവ് ഗര്‍ഭം ധരിച്ചു വേദന സഹിക്കാതെ പുത്രനെ പ്രസവിച്ചു. നാശമില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നാണ് പോപ്പ് അലക്‌സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്്.

മേരി എന്ന കന്യകയുടെ ശരീരംപാപം സ്പര്‍ശിക്കാത്തതും പരിശുദ്ധവുമായ ദൈവത്തിന്റെ വാസസ്ഥലമായിരുന്നു അതൊരിക്കലും മണ്ണായി മാറുകയില്ല എന്നാണ് കോണ്‍സ്റ്റാന്റിനോപ്പിളിലെ ജര്‍മ്ാനൂസ്പറയുന്നത്.

1950 നവംബര്‍ 11 ന് സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായിപ്രഖ്യാപിച്ചുകൊണ്ട് പന്ത്രണ്ടാം പീയൂസ് പാപ്പ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. നമ്മള്‍ നമ്മുടെ ജീവിതത്തെ മാതാവിന്റെ കാഴ്ചപ്പാടില്‍ വിലയിരുത്തേണ്ടതുണ്ടെന്നാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത്. നമുക്ക് ഇന്നേ ദിവസംഅതിനുളള ശ്രമം ആരംഭിക്കാം.

മരിയന്‍പത്രത്തിന്റെ പ്രിയവായനക്കാര്‍ക്കെല്ലാം സ്വര്‍ഗ്ഗാരോപണതിരുനാള്‍ മംഗളങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.