മൊസംബിക്കിലെ ആദ്യ വൈദികനും ബിഷപ്പുമായ കര്‍ദിനാള്‍ അലക്‌സാണ്ട്രെ ജൊസെ ദിവംഗതനായി

മൊസംബിക്ക്: മൊസംബിക്കില്‍ നിന്നുള്ള ആദ്യ കത്തോലിക്കാ വൈദികനും ബിഷപ്പുമായ കര്‍ദിനാള്‍ അലക്‌സാണ്ട്രെ ജൊസെ മരിയ ദോസ് സാന്റോസ് ദിവംഗതനായി. 97 വയസായിരുന്നു.

മൊസംബിക്കിലെ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധകാലത്ത് സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പന്തിയിലുണ്ടായിരുന്നു. കാരിത്താസ് മൊസംബിക്കിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം അഭയാര്‍ത്ഥികള്‍ക്കും ഇരകള്‍ക്കും വേണ്ടതായ എല്ലാവിധ സഹായസഹകരണങ്ങളും നല്കിയിരുന്നു. സെപ്തംബര്‍ 29 ന് മൂന്നു ദശാബ്ദത്തോളം ആര്‍ച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ച മാപ്പുറ്റോയില്‍ വച്ചായിരുന്നു അന്ത്യം. മൊസംബിക്ക് പ്രസിഡന്റ് ഫിലിപ്പീ നൈയുസിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കര്‍ദിനാളിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കര്‍ദിനാള്‍ ജൊസെയുടെ മരണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലുള്ളവരുടെ എണ്ണം 216 ആയി. ഇതില്‍ 121 പേര്‍ക്ക് മാത്രമേ അടുത്ത കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള അവകാശമുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.