കത്തോലിക്കാ വിശുദ്ധരായ ഈ അമ്മമാരെ അറിയാമോ?

അമ്മമാര്‍ക്ക് എല്ലാം ചെയ്യാനാവും. മക്കളെ വളര്‍ത്താനും കുടുംബം നോക്കാനും ഒടുവില്‍ വിശുദ്ധരാകാനും. അത്തരം ചില അമ്മവിശുദ്ധരെ പരിചയപ്പെട്ടാലോ?

പുരാവസ്തുഗവേഷകരുടെ പ്രത്യേക മധ്യസ്ഥയായ വിശുദ്ധ ഹെലേന രാജ്ഞിയാണ് അതിലൊരാള്‍, കോണ്‍സ്റ്റന്റെയ്ന്‍ ചക്രവര്‍ത്തിയുടെ അമ്മ. ക്രിസ്തുമതത്തിന് നിയമപരമായ അംഗീകാരം ചക്രവര്‍ത്തി നല്കിയതോടെ ഈശോയുടെ കുരിശിന്റെ അവശിഷ്ടം കണ്ടെത്തിയത് ഹെലേന രാജ്ഞിയായിരുന്നു.

അമേരിക്കയില്‍ ആദ്യമായി കത്തോലിക്കാ സ്‌കൂള്‍ ആരംഭിച്ച വ്യക്തിയാണ് എലിസബത്ത് ആന്‍ സെട്ടോണ്‍. ഭര്‍ത്താവിന്റെ മരണശേഷമാണ് കത്തോലിക്കാവിശ്വാസത്തിലേക്ക് വന്നതും പിന്നീട് കത്തോലിക്കാസഭയിലെ വിശുദ്ധയായിത്തീര്‍ന്നതും.

അഞ്ചുവിശുദ്ധരുടെ അമ്മയാണ് വിശുദ്ധ എമിലിയ. ബേസില്‍, മാക്രീന, പീറ്റര്‍ ഓഫ് സെബാസ്റ്റി, ഗ്രിഗറി ഓഫ് നൈസ്യ, നൗക്രാറ്റിയസ് എന്നിവരാണ് എമിലിയയുടെ മക്കള്‍.

അമ്മമാരുടെ പ്രത്യേക മധ്യസ്ഥയായി വണങ്ങുന്ന വിശുദ്ധയാണ് വിശുദ്ധ അഗസ്റ്റ്യന്റെ അമ്മയായ വിശുദ്ധ മോണിക്ക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.