മ്യാന്‍മര്‍: വീണ്ടുമൊരു കത്തോലിക്കാ ദേവാലയം കൂടി നശിപ്പിക്കപ്പെട്ടു

മ്യാന്‍മര്‍: പട്ടാളം മ്യാന്‍മറില്‍ വീണ്ടുമൊരു കത്തോലിക്കാ ദേവാലയം കൂടി നശിപ്പിച്ചു. ക്രൈസ്തവദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ മിലിട്ടറി നടത്തുന്ന ആക്രമണങ്ങളുടെ പരമ്പരയില്‍ ഏറ്റവും പുതിയ അക്രമമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മോബിടൗണിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചാണ് ആക്രമണത്തിന് വിധേയമായത്.

പെക്ക് ഹോണ്‍ രൂപതയുടെ കീഴിലുള്ള ദേവാലയമാണ് ഇത്. ഇവിടെയുള്ള ഭൂരിപക്ഷവും കത്തോലിക്കരാണ്. ദേവാലയം നശിപ്പിച്ച് അത് അടുക്കളയും മറ്റുമായി ഉപയോഗിക്കുകയാണ് പട്ടാളം ചെയ്യുന്നത്. ദേവാലയത്തിനുള്ളില്‍ അടുക്കളപാത്രങ്ങളും മിലിട്ടറി യൂണിഫോമുകളുമാണ്. ഇത്തരത്തിലുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്.അന്നുമുതല്‍ ഇവിടുത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് അക്രമങ്ങളേറെയും.

പരിശുദ്ധമായ ദേവാലയം ആക്രമിച്ചത് സാത്താന്റെ പ്രവൃത്തിയാണെന്ന് ആളുകള്‍ ചിത്രത്തോട് പ്രതികരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.