മാര്‍പാപ്പയും പാത്രിയാര്‍ക്ക കിറിലും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഭാവിയില്‍ സാധ്യതയുണ്ടെന്ന്…

നൂര്‍ സുല്‍ത്താന്‍: ഫാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക കിറിലും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി മെട്രോപ്പോലീത്തന്‍ അന്തോണി. പാപ്പായും പാത്രിയാര്‍ക്ക കിറിലും തമ്മിലുള്ള രണ്ടാമത് കൂടിക്കാഴ്ചയുടെ സാധ്യത ഇനിയും അവശേഷിക്കുന്നുണ്ടെന്നും അതിന് വളരെ പ്രത്യേകമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

കസഖ്സ്ഥാനില്‍ നടക്കുന്ന ലോക മതങ്ങലടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായി എത്തിയതായിരുന്നു അദ്ദേഹം.മെട്രോപ്പോലീത്തന്‍ അന്തോണിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടിയപ്പോള്‍ അറിയിച്ചതാണ് ഇക്കാര്യം.

പാപ്പയും പാത്രിയാര്‍ക്ക കിറിലും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച നടന്നത് 2016 ല്‍ ക്യൂബ, ഹാവന്നയില്‍ വച്ചായിരുന്നു.
പാപ്പയുമായുള്ള പാത്രിയാര്‍ക്കയുടെ കണ്ടുമുട്ടല്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്നും വെറുമൊരു കോഫി കുടിച്ച് പിരിയാനുള്ളതല്ലഅതെന്നും മെട്രോപ്പോലീത്തന്‍ വ്യക്തമാക്കി.
മതാന്തരസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാത്രിയാര്‍ക്ക എത്തിച്ചേരുമെന്നായിരുന്നു ഓഗസ്റ്റ് മാസം വരെ എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ അവസാന നിമിഷം അദ്ദേഹം പിന്മാറുകയും പകരം പ്രതിനിധിയെസമ്മേളനത്തിലേക്ക് അയ്ക്കുകയുമായിരുന്നു,

അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പ, പാത്രിയാര്‍ക്കയെക്കുറിച്ച് പറഞ്ഞ കമന്റ് അപ്രതീക്ഷിതമായിരുന്നുവെന്നും അത് ക്രൈസ്തവ ഐക്യത്തിന്ഒരിക്കലും ഗുണം ചെയ്യുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെട്രോപ്പോലീത്തന്‍ അന്തോണിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുളള കൂടിക്കഴ്ച 15 മിനിറ്റ് നേരംനീണ്ടുനിന്നു. തീര്‍ത്തും സ്വകാര്യമായിരുന്നു കൂടിക്കാഴ്ച.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.