നെഗറ്റീവ് എനര്‍ജി പോകാന്‍ ഇതാണ് ഒരേയൊരു മാര്‍ഗ്ഗം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറയുന്നു

ജീവിതത്തില്‍ നെഗറ്റീവ് ചിന്തകള്‍ ആരുടെയും മനസ്സിലേക്ക് കടന്നുവരാം. ഒരു ദിവസം ആരംഭത്തില്‍ തന്നെ ഇത്തരം ചിന്തകള്‍കടന്നുകൂടിയാല്‍ ആ ദിവസംതന്നെ പോയീ. ഇങ്ങനെയുള്ള അവസരങ്ങളില്‍ വിശ്വാസികളും മരിയഭക്തരുമെന്ന നിലയില്‍ നമുക്ക് ചെയ്യാനുള്ള കാര്യം നന്മ നിറഞ്ഞ മറിയമേ ചൊല്ലുക എന്നതാണെന്നാണ് ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍ പറയുന്നത്.

മനസ്സിലേക്ക് എപ്പോഴൊക്കെ നെഗറ്റീവ് ചിന്തകള്‍ കടന്നുവരുന്നോ അപ്പോഴെല്ലാം നന്മ നിറഞ്ഞ മറിയമേ ചൊല്ലുക. പത്ത് നന്മ നിറഞ്ഞ മറിയമേ ചൊല്ലാനാണ് അച്ചന്‍ നിര്‍ദ്ദേശിക്കുന്നത്.

രോഗാവസ്ഥയിലൂടെയും കടബാധ്യതകളിലൂടെയും ഒക്കെ കടന്നുപോകുമ്പോഴും മനസ്സ് നിരാശമായിട്ടുണ്ടാവും. അപ്പോഴും നന്മ നിറഞ്ഞ മറിയമേ ചൊല്ലുക. മനസ്സിലേക്ക് അപ്പോള്‍ ശുഭാപ്തിചിന്തകള്‍ കടന്നുവരും. മനസ്സ് പ്രശാന്തമാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.