നോട്ടര്‍ഡാം കത്തീഡ്രല്‍ പുനരുദ്ധാരണം, ആശങ്കകള്‍ ഉയരുന്നു

പാരീസ്: നോട്ടര്‍ഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനൊപ്പം ആശങ്കകളും ഉയരുന്നു. കത്തീഡ്രലിന്റെ പുനരുദ്ധാരണം നടക്കുമ്പോള്‍ അതിന്റെസ്ഥാപക ലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ടുപോകുമോ എന്നതാണ് ആശങ്കയില്‍ പ്രധാനം. നോട്ടര്‍ഡാം ദേവാലയ പുനരുദ്ധാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ചേര്‍ന്ന സാംസ്‌കാരിക പൈതൃക കമ്മറ്റിയുടെ നാല്പത്തിമൂന്നാമത് സമ്മേളനത്തിലാണ് ഇത്തരം ആശങ്കകള്‍ പങ്കുവയ്ക്കപ്പെട്ടത്.

പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ പലയിടത്തു നിന്നും ഉയര്‍ന്നുവന്നിട്ടുള്ള സാഹചര്യത്തില്‍ ദൈവമനുഷ്യ സംഗമത്തിന്റെ വേദിയായ ഇവിടെ ആരാധനകളും പ്രാര്‍ത്ഥനകളും നടക്കേണ്ട ഇടം എന്ന സ്ഥാപകലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചുപോകരുതെന്ന് സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് ഫോളോ ഓര്‍മ്മിപ്പിച്ചു. നോട്ടര്‍ഡാം കത്തീഡ്രലിന്റെ സ്ഥാപകലക്ഷ്യത്തില്‍ നിന്നും അതിന്റെ അടിസ്ഥാന രൂപത്തില്‍ നിന്നും ലക്്ഷ്യത്തില്‍ മാറ്റം വരുത്തുന്നതാകരുത് പുനരുദ്ധാരണം. ആരാധനയ്ക്ക് വേണ്ടിയായിരിക്കണം കത്തീഡ്രല്‍ എന്ന് ഒരിക്കലും മറന്നുപോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അവിശ്വാസികളും വിശ്വാസികളും ഒരുപോലെ എത്തിച്ചേരുന്ന കത്തീഡ്രലാണ് നോട്ടര്‍ഡാം. 1345 ല്‍ പണിത ഈ കത്തീഡ്രല്‍ 2019 ഏപ്രില്‍ 12 ന് ആണ്ഭാഗികമായി കത്തിനശിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും സഹായസന്നദ്ധതകള്‍ എത്തിച്ചേര്‍ന്നപ്പോള്‍ പലരും കത്തീഡ്രലിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു സഭയുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ആര്‍ച്ച് ബിഷപ് ഫോളോ രംഗത്തെത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.