അധികാരിയെ ഭയപ്പെടാതെ കഴിയാന്‍ ഇതാ ഒരു മാര്‍ഗ്ഗം…

പല സ്ഥാപനങ്ങളിലും പല ജോലിക്കാര്‍ക്കും അധികാരികളെ പേടിയാണ്. എന്നാല്‍ എന്തിനാണ് അധികാരികളെ പേടിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടിയുമില്ല. എന്നാല്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ ജോലിക്കാരുടെ ഭയത്തിന്റെ അടിസ്ഥാനം മറ്റൊന്നാണ്. അവര്‍ ഉത്തരവാദിത്തം കൃത്യതയോടെ ചെയ്യാത്തവരാണ്. ജോലിയില്‍ അലസരാണ്.
കാരണം എന്തുകൊണ്ടാണെങ്കിലും അധികാരികളെ ഭയക്കുന്നവരോട് വചനം പറയുന്നത് ഇതാണ്.

സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കല്ല ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ?എങ്കില്‍ നന്മ ചെയ്യുക. നിനക്ക് അവനില്‍ നിന്ന് ബഹുമതിയുണ്ടാകും. എന്തെന്നാല്‍ അവന്‍ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍ നീ തിന്മ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നത് വെറുതെയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ കോപം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍. ആകയാല്‍ ദൈവത്തിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല മനസ്സാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍.( റോമ13;3-5)

ഇതിലെ ഓര്‍മ്മപ്പെടുത്തലും നിര്‍ദ്ദേശവും മനസ്സിലാക്കി നമുക്ക് പ്രവർത്തിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.