ഓടിയതും അധ്വാനിച്ചതും വ്യര്‍ത്ഥമായോ.. ഇതാ വചനം പറയുന്നതു കേള്‍ക്കൂ

ഈലോകസുഖങ്ങള്‍ക്കും സമ്പത്തിനും നേട്ടങ്ങള്‍്ക്കും വേണ്ടിയുളള പരക്കംപാച്ചിലിലാണ് മനുഷ്യരെല്ലാവരും. ഒരുപാട് സമ്പത്ത്.. പലതരം വീടുകള്‍.. പലയിടത്തായി ഭൂമികള്‍.. എന്നാല്‍ ജീവിതാന്ത്യത്തില്‍ നമ്മെ വല്ലാതെ നിരാശയും ശൂന്യതയും പിടികൂടുന്നു. എല്ലാത്തിനോടും വിരക്തി. നേടിയതൊന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്ന ചിന്തയും എല്ലാം വിട്ടെറിഞ്ഞുപോവേണ്ടിവരുമെന്ന ആകുലതയും നമ്മെ വല്ലാതെ നിരാശരാക്കി മാറ്റുന്നു. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കാന്‍ വചനം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഇതാണ്. ഈ മാര്‍ഗ്ഗം അവലംബിച്ചാല്‍ സ്വത്തിനും സമ്പത്തിനും പിന്നാലെ നാം അമിതമായി പരക്കംപായുകയില്ല. മറ്റുള്ളവരുടെ വക കൂടി കവര്‍ന്നെടുത്ത് സമ്പത്ത് സ്വരുക്കൂട്ടാന്‍ ശ്രമിക്കുകയുമില്ല. ഇതാ വചനം പറയുന്നു

നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന് ക്രിസ്തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം. ( ഫിലിപ്പി 2:16)

അതെ വചനം അനുസരിച്ച് ജീവിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.