മനുഷ്യഹൃദയത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത ദാഹമാണ് ദിവ്യകാരുണ്യം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മനുഷ്യഹൃദയത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത ദാഹമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ഥ സാന്നിധ്യമുണ്ട്. നമുക്കായി ദിവ്യകാരുണ്യം നല്കപ്പെട്ടിരിക്കുന്നത് ആരാധനയ്ക്കും സ്‌നേഹത്തിനും നന്ദിപ്രകടനത്തിനും വേണ്ടിയാണ്. ക്രിസ്തു നമുക്കിടയിലുണ്ട്. നമ്മെ ആശ്വസിപ്പിക്കാനും നമ്മോടൊപ്പം ദീര്‍ഘദൂരം സഞ്ചരിക്കാനും. മാര്‍പാപ്പ പറഞ്ഞു. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.